കാസര്‍ഗോഡ്: എല്ലാ നിസ്‌കാരങ്ങള്‍ക്കും മുടങ്ങാതെ പള്ളിയില്‍ എത്തിയതിന് മഹല്ല് കമ്മിറ്റിയുടെ ആദരവ് ലഭിച്ച ബാലന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെര്‍ക്കള പാടിയിലെ മിദ്ലാജ് (12) ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേര്‍ന്ന ചാലില്‍ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചിലില്‍ ആലംപാടി പാലത്തിന് സമീപത്ത് നിന്ന് പിന്നീട് മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ നബിദിനത്തില്‍ എല്ലാ നിസ്‌കാരങ്ങള്‍ക്കും മുടങ്ങാതെ പള്ളിയില്‍ ജമാഅത്തിന് എത്തിയതിന്‌റെ പേരില്‍ മിദ്ലാജിനെ സൈക്കിള്‍ സമ്മാനമായി നല്‍കി മഹല്ല് കമ്മിറ്റി ആദരിച്ചിരുന്നു.
















