തിരുവനന്തപുരം: ആര്‍മി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി (ആര്‍മി) സപ്തംബര്‍ 10 മുതല്‍ 16 വരെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടത്തും.
സംസ്ഥാനത്ത് അഗ്‌നിവീര്‍ വിഭാഗത്തിലും, കേന്ദ്ര/മേഖലാ വിഭാഗത്തില്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്കായി ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ നടത്തിയ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ പുരുഷ അപേക്ഷകരാണ് ഈ റാലിയില്‍ പങ്കെടുക്കുന്നത്.
ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷാ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















