ബെംഗളൂരു : മലയാള സിനിമകള്‍ ബെംഗളൂരു നഗരത്തെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച്
വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അടുത്തിടെ റിലീസായ ലോക എന്ന ചിത്രത്തെ മുന്‍നിര്‍ത്തി കര്‍ണ്ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മലയാള സിനിമകള്‍ ബെംഗളൂരു നഗരത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്നും യുവതികളെ മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് പരാതി. ബെംഗളൂരുവിനെ ലഹരി ഇടമായി ചിത്രീകരിക്കുന്ന പ്രവണതയില്‍ സിനിമാ പ്രവര്‍ത്തകരും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. സംവിധായകന്‍ മന്‍സൂര്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. അതേസമയം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് അറിയിച്ചു.
















