തിരുവനന്തപുരം: നെയ്യാര്‍ഡാം കുറ്റിച്ചലില്‍ മകന്‍ പിതാവിനെ ചവിട്ടിക്കൊന്നു. നെയ്യാര്‍ഡാം മണ്ണൂര്‍ക്കര കുറ്റിച്ചല്‍ നിഷ നിവാസില്‍ രവി (65) ആണ് കൊല്ലപ്പെട്ടത്.മദ്യലഹരിയില്‍ ആണ് മകന്‍ പിതാവിനെ ആക്രമിച്ചത്.
നിഷാദിനെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് മകളെ മര്‍ദിച്ചു.
ഇത് രവി തടഞ്ഞതാണ് പ്രകോപനമായത്. ഇദ്ദേഹത്തെ നിഷാദ് മര്‍ദ്ദിച്ച ശേഷം നെഞ്ചില്‍ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.ഗുരുതര പരിക്കേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നെയ്യാര്‍ ഡാം പൊലീസ് സ്ഥലത്തെത്തിയതും നിഷാദിനെ കസ്റ്റഡിയിലെടുത്തതുംതിരുവനന്തപുരത്തെ സ്വകാര്യ ആയൂര്‍വേദാശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.
















