ഇടുക്കി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍വച്ച് സിപിഎം പ്രവര്‍ത്തകര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാജന്‍ സ്‌കറിയയെ പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.
















