ചാരുംമൂട് (ആലപ്പുഴ): ശില്‍പികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരള വിശ്വകര്‍മസഭ ആവശ്യപ്പെട്ടു. ശില്‍പികളെ മാതാവായും, ശില്‍പത്തെ പുത്രനായും ആചരിച്ചുവരുന്നതാണ് ഭാരത സംസ്‌കാരം.
ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന ശില്‍പികളുടെ പേര് പോലും ശിലാഫലകത്തില്‍ കൊത്തിവെക്കാറില്ല. ഇത് ശില്പികളോടുള്ള അവഗണനയാണ് കാണിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ശിലാഫലകത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം ശില്‍പികളുടെ പേര് ഉണ്ടാകണം. ഏഷ്യയുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അടക്കം വിവിധ ജലോത്സവങ്ങളില്‍ വള്ളങ്ങള്‍ നിര്‍മിച്ച ശില്‍പികള്‍ക്ക് നേരിടുന്ന അവഗണന സാംസ്‌കാരിക ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണ്.
ശില്‍പികള്‍ക്ക്പ്രത്യേക ആദരവും, ഫെലോഷിപ്പും നല്‍കണമെന്നുള്ള സഭയുടെ ആവശ്യം വിവിധ സര്‍ക്കാരുകള്‍ പരിഗണിക്കാതിരിക്കുന്നത് പ്രതിഷേധാര്‍കമാണ്. നാടിന്റെ സംസ്‌കാരത്തെ സ്വയം സമര്‍പ്പിതമായ ജീവിതത്തിലൂടെ മെനഞ്ഞെടുത്തവരാണ് ശില്‍പി വര്‍ഗം.
സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ്.ടി. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി എ.കെ. വിജയനാഥ്, ആക്ടിങ് ജനറല്‍ സെക്രട്ടറി സതീഷ് പുല്ലാട്ട്, ട്രഷറര്‍ മോഹനാചാരി എന്നിവര്‍ യോഗത്തിന്‍ പങ്കെടുത്തു.











