തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയിൽ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സംഘത്തെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പ്രതികളുടെ ഥാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്‌ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് തൊട്ടുപുറകേ, കടന്നുകളഞ്ഞ അക്രമിസംഘത്തെ, ബംഗളൂരുവിൽ വെച്ചാണ് പോലീസ് പിടികൂടിയത്. സംഘത്തിലെ അഞ്ചാമന് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയില്‍ വച്ചാണ് കറുത്ത ഥാര്‍ ജീപ്പിലെത്തിയ അഞ്ചുപേര്‍ ചേര്‍ന്നു ഷാജനെ മര്‍ദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാജന്‍ സ്‌കറിയ പറയുന്നു.
















