Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതത്തിന്റെ സെമികണ്ടക്ടര്‍ വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 09:59 am IST
in Main Article

അശ്വിനി വൈഷ്ണവ്
കേന്ദ്ര റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണം; ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി

മുറിയാകെ നിറഞ്ഞുനില്‍ക്കുന്ന ഭീമാകാരമായ യന്ത്രങ്ങളായിരുന്നു ആദ്യകാല കമ്പ്യൂട്ടറുകള്‍. അന്നത്തെ കാലത്തെ ‘ഓണ്‍ ഓഫ്’ സ്വിച്ചുകള്‍പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു വാക്വം ട്യൂബുകളില്‍ അവ പ്രവര്‍ത്തിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന മനോഹരമായ ഉപകരണങ്ങളെപ്പോലെയായിരുന്നില്ല അവ. മറിച്ച്, പഴയ ടെലിഫോണ്‍ എക്സ്ചേഞ്ചുപോലെയാണ് അവ കാണപ്പെട്ടത്.

കാലം മുന്നോട്ടുപോയപ്പോള്‍, ഇന്നു നമ്മുടെ വിരല്‍നഖത്തേക്കാള്‍ ചെറിയ ചിപ്പിനുള്ളില്‍ വളരെയധികം ശക്തി സംഭരിച്ചിരിക്കുന്നു. അതു പ്രവര്‍ത്തിക്കുന്നതാകട്ടെ, കോടിക്കണക്കിനു ട്രാന്‍സിസ്റ്ററുകളുടെ സഹായത്താലും.

ഈ ചിപ്പുകളാണു നമ്മുടെ മൊബൈല്‍ ഫോണ്‍, കാര്‍, ട്രെയിന്‍, റഫ്രിജറേറ്റര്‍, ടിവി, സ്‌കൂട്ടി, ഫാക്ടറി ഉപകരണങ്ങള്‍, വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതും ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ നയിക്കുന്നതും. ഇപ്പോഴിതാ, ഹൃദയാരോഗ്യം നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് റിങ്ങുകള്‍പോലെ വിരലില്‍ ധരിക്കാവുന്നത്ര കുഞ്ഞന്‍ ഉപകരണങ്ങളില്‍വരെ അതെത്തിനില്‍ക്കുന്നു. അതാണു സെമികണ്ടക്ടറുകളുടെ മായാജാലം.

പുരോഗതിയെ നയിക്കുന്ന സെമികണ്ടക്ടറുകള്‍

ഒരു രാജ്യം പുരോഗതി കൈവരിക്കണമെങ്കില്‍ അതിന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന മേഖലകളില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. ഈ അടിസ്ഥാനമേഖലകളില്‍ ഉരുക്ക്, വൈദ്യുതി, ടെലികോം, രാസവസ്തുക്കള്‍, ഗതാഗതം, സെമികണ്ടക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അവയില്‍ അത്യന്തം പ്രധാനപ്പെട്ട അടിസ്ഥാനമേഖലയാണു സെമികണ്ടക്ടറുകള്‍. നാം ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങള്‍ക്കുള്ളിലും മറഞ്ഞിരിക്കുന്ന യന്ത്രങ്ങളാണവ. സ്മാര്‍ട് ഫോണ്‍, കാര്‍, ട്രെയിന്‍, ചികിത്സ ഉപകരണങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഊര്‍ജശൃംഖലകള്‍, ഉപഗ്രഹങ്ങള്‍, നിര്‍മിതബുദ്ധി ഇവയെല്ലാം നിയന്ത്രിക്കുന്നതിനു സെമികണ്ടക്ടറുകള്‍ അനിവാര്യമാണ്. സെമികണ്ടക്ടര്‍ വ്യവസായം അടിസ്ഥാനവ്യവസായമാണ്. ഫാക്ടറികള്‍, പാലങ്ങള്‍, റെയില്‍പ്പാതകള്‍ എന്നിവയ്‌ക്ക് ഉരുക്കാണ് അടിസ്ഥാനം എന്നതുപോലെ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണു സെമികണ്ടക്ടറുകള്‍. ചിപ്പുകളില്ലാതെ, ആധുനിക ആശയവിനിമയമോ ഡേറ്റ പ്രോസസ്സിങ്ങോ നിര്‍മിതബുദ്ധിയോ പുനരുപയോഗ ഊര്‍ജ സംവിധാനങ്ങളോ സുരക്ഷിതമായ പ്രതിരോധമോ സൃഷ്ടിക്കാനാകില്ല.

സെമികണ്ടക്ടറുകള്‍ രൂപകല്‍പ്പന ചെയ്യാനും ഉല്‍പ്പാദിപ്പിക്കാനും കഴിയാത്ത രാഷ്‌ട്രം, ആരോഗ്യസംരക്ഷണം മുതല്‍ സുരക്ഷവരെയുള്ള ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തും. അതുകൊണ്ടുതന്നെ, സെമികണ്ടക്ടറുകളില്‍ കരുത്താര്‍ജിക്കുന്നതു വ്യവസായ നേട്ടത്തിനും അതീതമാണ്. അതിലൂടെ നാം നമ്മുടെ ഭാവിയെ സ്വയം രൂപപ്പെടുത്തുകയാണു ചെയ്യുന്നത്.

തന്ത്രപ്രധാന ഭൗമരാഷ്‌ട്രീയ അനിവാര്യത

ചിപ്പുകളുടെ പ്രാധാന്യം കൊറോണ മഹാമാരി നമ്മെ വ്യക്തമായി ഓര്‍മിപ്പിച്ചു. ലോകമെമ്പാടുമുള്ള ചിപ്പ് വിതരണശൃംഖല മന്ദഗതിയിലായപ്പോള്‍, വിവിധ വ്യവസായങ്ങളുടെ ഉത്പാദനത്തെ ബാധിച്ചു. അത്തരം തടസങ്ങളാല്‍, ഉത്പാദനത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. വാഹനവ്യവസായം, നെറ്റ്വര്‍ക്കിങ് ഉപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്.

ആഗോള ഭൗമരാഷ്‌ട്രീയത്തിന്റെ കാതലിലാണിപ്പോള്‍ സെമികണ്ടക്ടറുകള്‍. ചിപ്പ് നിര്‍മാണം ഏതാനും പ്രദേശങ്ങളില്‍മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, ചെറിയ പ്രതിബന്ധങ്ങള്‍പോലും ലോകമെമ്പാടും പ്രത്യാഘാതം സൃഷ്ടിക്കും. ഒരിടത്തെ വൈദ്യുതി തകരാറോ മറ്റൊരിടത്തെ ഫാക്ടറി അപകടമോ വിതരണത്തെയാകെ തടസ്സപ്പെടുത്താം. ഇതു വ്യവസായങ്ങളെ മന്ദഗതിയിലാക്കുകയും രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യും.

അടുത്തിടെ അപൂര്‍വ ഭൗമ കാന്തങ്ങളില്‍ വന്ന ശ്രദ്ധ, നിര്‍ണായക വിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ആഗോള അധികാര കേന്ദ്രീകരണത്തെ ഏതുതരത്തില്‍ സ്വാധീനിക്കുമെന്നതിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തലാണ്. അതുപോലെ, സെമികണ്ടക്ടറുകള്‍ ഡിജിറ്റല്‍ യുഗത്തിലെ നിര്‍ണായക വിഭവമായി മാറിയിരിക്കുന്നു.

ഉയര്‍ന്നുവരുന്ന ആവശ്യകത

സെമികണ്ടക്ടറുകളുടെ ആവശ്യകത ഭാവിയില്‍ അതിവേഗം വര്‍ധിക്കും. നമ്മുടെ സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഉത്പാദനവും അഭൂതപൂര്‍വമായി വളരുകയാണ്. ഇന്ന് ഭാരതത്തില്‍ 65 കോടിയിലധികം സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുണ്ട്. നമ്മുടെ ഇലക്ട്രോണിക്സ് നിര്‍മാണം പ്രതിവര്‍ഷം 12 ലക്ഷം കോടി രൂപയിലെത്തി.
അതേസമയം, സെമികണ്ടക്ടര്‍ ചിപ്പുകള്‍ ആവശ്യമുള്ള നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍, ഡേറ്റ സെന്ററുകള്‍, വൈദ്യുതവാഹനങ്ങള്‍ എന്നിവയും നാം വികസിപ്പിക്കുന്നു. ആവശ്യകതയിലും നവീകരണത്തിലുമുള്ള ഈ കുതിച്ചുചാട്ടം ആഗോള സെമികണ്ടക്ടര്‍ മൂല്യശൃംഖലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പാക്കേണ്ടത് അനിവാര്യമാക്കുന്നു.

അവസരം നഷ്ടപ്പെടുത്തലില്‍നിന്നു ഭാവി നിയന്ത്രിക്കുന്നതിലേക്ക് പതിറ്റാണ്ടുകളായി, സെമികണ്ടക്ടറുകളുടെ കാര്യത്തില്‍ ഭാരതത്തിന് ‘അവസരം നഷ്ടമായി’ എന്നു പറയുമായിരുന്നു. ആ പല്ലവിക്ക് ഇനി അര്‍ഥമില്ല. ഭാരതം സെമികണ്ടക്ടര്‍ ദൗത്യത്തിനു കീഴില്‍, 10 സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ക്ക് അംഗീകാരം ലഭിച്ചു. പ്ലാന്റുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ആദ്യത്തെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ചിപ്പ് ഈ വര്‍ഷം പുറത്തിറങ്ങുമെന്നു നമുക്കിന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. സാനന്ദില്‍ ഒരു യൂണിറ്റിലെ പരീക്ഷണാര്‍ഥ ഉത്പാ
ദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം, നാലു യൂണിറ്റുകള്‍കൂടി ഉത്പാദനത്തിലേക്കു കടക്കുമെന്നാണു നമ്മുടെ പ്രതീക്ഷ.

അപ്ലൈഡ് മെറ്റീരിയല്‍സ്, ലാം റിസര്‍ച്ച്, മെര്‍ക്ക്, ലിന്‍ഡെ തുടങ്ങി ആഗോളരംഗത്തെ പ്രമുഖ കമ്പനികള്‍ ഫാക്ടറികളെയും വിതരണശൃംഖലകളെയും പിന്തുണയ്‌ക്കുന്നതില്‍ നിക്ഷേപം നടത്തുന്നു. ഭാരതത്തിലെ സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയില്‍ പ്രധാനമന്ത്രി നല്‍കുന്ന ശ്രദ്ധയെ ഈ ആവാസവ്യവസ്ഥാസമീപനം പ്രതിഫലിപ്പിക്കുന്നു.

ഇത്രയും ചെറിയ കാലയളവില്‍ ഈ ശ്രദ്ധേയമായ വിജയത്തിലേക്കു നയിച്ചതു വിവിധ ഘടകങ്ങളുടെ സംയോജനമാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ വ്യക്തമായ കാഴ്ചപ്പാട്, നിര്‍വഹണത്തിലെ കൃത്യമായ ശ്രദ്ധ, തീരുമാനമെടുക്കാന്‍ പ്രൊഫഷണലുകള്‍ക്ക് അധികാരം നല്‍കിയത്, ആഗോള സഹകരണം, സംസ്ഥാന സര്‍ക്കാരുകളുടെ കരുത്തുറ്റ പിന്തുണ എന്നിവയാണവ. ചരിത്രത്തിന്റെ കോണില്‍ അവസരം കാത്തിരിക്കുന്നതില്‍നിന്നു ഭാവിയെ നയിക്കുന്നതിലേക്ക് ഭാരതം എത്തിച്ചേര്‍ന്നിരിക്കുന്നു. നമ്മുടെ രൂപകല്‍പ്പനമികവും പ്രതിഭാസഞ്ചയവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു.

രൂപകല്‍പനയും വൈദഗ്ധ്യവും: ഭാരതത്തിന്റെ തന്ത്രപ്രധാന പ്രഭാവം

രാജ്യത്തിന്റെ യഥാര്‍ഥ കരുത്തായ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തുന്നതില്‍ നയവും നിക്ഷേപവും നിര്‍ണായകമാണ്. നിലവില്‍ ആഗോള രൂപകല്‍പ്പന വിദഗ്ധരില്‍ 20 ശതമാനത്തിലധികം ഭാരതത്തിലാണ്. വ്യാവസായിക കണക്കുകളനുസരിച്ച്, അടുത്ത ദശകത്തിന്റെ തുടക്കത്തില്‍ ലോകത്ത് ഒരു ദശലക്ഷത്തിലധികം സെമികണ്ടക്ടര്‍ പ്രൊഫഷണലുകളുടെ കുറവുണ്ടാകും. ഈ വിടവു നികത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്.

350 സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലുമായി 60,000ത്തിലധികം ഉപയോക്താക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ലോകോത്തര ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ (EDA) സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. 2025ല്‍ മാത്രം, അവയുടെ ഉപയോഗം 1.2 കോടി മണിക്കൂര്‍ കവിഞ്ഞു.

സര്‍ക്കാരിന്റെ കരുത്തുറ്റ പിന്തുണയോടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയുടെ ചിപ്പ് രൂപകല്‍പ്പന ആവാസവ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്നു. മദ്രാസ് ഐഐടിയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത SHAKT-I പ്രോസസറില്‍ നിര്‍മിച്ച IoT ചിപ്പുകള്‍ മൈന്‍ഡ്ഗ്രോവ് ടെക്നോളജീസ് വികസിപ്പിക്കുകയാണ്. മറ്റൊരു സ്റ്റാര്‍ട്ടപ്പായ നേത്രസെമി അടുത്തിടെ 107 കോടിയുടെ റെക്കോര്‍ഡ് ധനസഹായം നേടി. ഭാരതത്തിലെ സെമികണ്ടക്ടര്‍ രൂപകല്‍പ്പനമേഖലയിലെ ഏറ്റവും വലിയ വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങളില്‍ ഒന്നാണിത്. ഈ മേഖലയില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചുവരുന്നതിന്റെ തെളിവാണിത്.

ക്ലാസ് റൂമില്‍നിന്നു ക്ലീന്‍ റൂമിലേക്ക്
മൊഹാലിയിലെ സെമികണ്ടക്ടര്‍ പരീക്ഷണശാലയില്‍ (SCL) 17 സ്ഥാപനങ്ങളില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ ഇതിനകം 20 ചിപ്പുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വരുംമാസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ ചിപ്പുകള്‍ പുറത്തിറങ്ങും. ഇത്തരത്തിലുള്ള പ്രതിഭ വികസനം രാജ്യത്തെ സെമികണ്ടക്ടര്‍ വ്യവസായത്തെ ശക്തമായ നിലയിലെത്തിക്കും.

നവീനാശയ ഉപജ്ഞാതാക്കളായ യുവാക്കളുടെ സ്വപ്‌നങ്ങള്‍ മനസ്സില്‍ക്കണ്ട് എസ്‌സിഎല്‍ നവീകരിക്കുകയാണ്. ഭാരതത്തിന്റെ കഴിവുകള്‍ ക്ലാസ്റൂമില്‍നിന്നു ക്ലീന്‍ റൂമിലേക്കു മാറുമെന്ന് ഇതുറപ്പാക്കും.

ആഗോള കമ്പനികളും ഇന്ത്യയുടെ പ്രതിഭകളില്‍ നിക്ഷേപം നടത്തുന്നു. ലാം റിസര്‍ച്ച് ഭാരതത്തില്‍ 60,000 എന്‍ജിനീയര്‍മാര്‍ക്കു പരിശീലനം നല്‍കും. അപ്ലൈഡ് മെറ്റീരിയല്‍സ്, എഎംഡി, മൈക്രോചിപ്പ് എന്നിവ ഗവേഷണ വികസനത്തിനായി 1.1 ശതകോടി ഡോളര്‍ ചെലവഴിക്കുന്നു. IISc, IITIÄ, തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തമായ ലാബ്ടുഫാബ് തൊഴില്‍ശക്തി ഉറപ്പാക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയില്‍നിന്നു സെമികോണ്‍ ഇന്ത്യയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണു രാജ്യത്തിന്റെ സെമികണ്ടക്ടര്‍ യാത്ര. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്ത ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിലൂടെയാണ് ഇതിനു തുടക്കമിട്ടത്. ഇന്ത്യ സ്റ്റാക്ക്, യുപിഐ, ആധാര്‍, ടെലികോം ശൃംഖല എന്നിവയിലൂടെ ഓരോ ഭാരതീയനും വിരല്‍ത്തുമ്പില്‍ സാങ്കേതികവിദ്യ ലഭ്യമായി.

സമാന്തരമായി, നാം നമ്മുടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദന ആവാസ വ്യവസ്ഥയ്‌ക്കും കരുത്തേകി. ഇപ്പോള്‍ നാം സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയ്‌ക്കായുള്ള ഉല്‍പ്പാദന ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുകയാണ്.

ഇന്നാരംഭിക്കുന്ന സെമികോണ്‍ ഇന്ത്യ ഉച്ചകോടി 2025, ഈ യാത്രയുടെ തുടര്‍ച്ചയ്‌ക്കാണു സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം നൂറുപേരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഈ വര്‍ഷം 48 രാജ്യങ്ങളില്‍ നിന്നുള്ള 500ലധികം ആഗോള വ്യവസായ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. അസ്ഥിരതകളാല്‍ ബുദ്ധിമുട്ടുന്ന ലോകത്തിന്റെ പ്രതീക്ഷ സ്ഥിരതയുള്ള ഭാരതമാണ് എന്നതിനാല്‍, ലോകം നമ്മുടെ പടിവാതില്‍ക്കല്‍ എത്തുകയാണ്.

ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പവലിയനുകള്‍ സഹകരണമൊരുക്കും. ലോകമെമ്പാടുമുള്ള വ്യവസായ യുവ പ്രതിഭകള്‍ക്കിടയില്‍ നാം ബി2ബി ചര്‍ച്ചകള്‍, ധാരണാപത്രങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Tags: Atma Nirbhar Bharat ProjectIndia's semiconductor revolutionMaking India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഎസ്എന്‍എല്‍ വന്‍ കുതിപ്പിലേക്ക്; 50,000 സ്ഥലങ്ങളില്‍ 4 ജി ഒരുക്കി

India

തന്ത്രപ്രധാനമായ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് പ്രതിരോധരംഗത്ത് ആത്മനിർഭാരതത്തിന്റെ ശ്രമം നിർണായകമാണ് : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് 

India

ചരിത്രം തിരുത്തി ഭാരതം: പ്രതിരോധ കയറ്റുമതി 21,000 കോടി; എച്ച്എഎല്ലിന്റെ വരുമാനത്തിലും വന്‍വര്‍ധന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.