ആലപ്പുഴ: മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കെ.എസ്. ആര്‍.ടി.സി ബസിലിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. മണ്ണഞ്ചേരി പുത്തന്‍ കളത്തില്‍ രാമചന്ദ്രന്റെ മകന്‍ ആദര്‍ശ് (17)ആണ് മരിച്ചത്. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ആദര്‍ശ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ നേതാജി ജങ്ഷന് സമീപമായിരുന്നു അപകടം. കൊറ്റംകുളങ്ങര സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശ് പഠനത്തിനൊപ്പം ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ സഹായിയായി പോകാറുണ്ടായിരുന്നു. ഇവിടെ നിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മാതാവ് : വിജയശ്രീ. സഹോദരന്‍: ആകാശ്.
















