തിരുവനന്തപുരം: കൃഷിവകുപ്പില്‍ നിന്ന് മാറ്റിയതിനെതിരെ ഡോ. ബി. അശോക് നിയമനടപടിക്കാനൊരുങ്ങുന്നു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ സമീപിക്കാനാണ് ആലോചിക്കുന്നത്.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ബി അശോകിനെ കെടിഡിഎഫ്‌സിയിലേക്കാണ് മാറ്റിയത്.കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മാറ്റം.വിവര ചോര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
നേരത്തെ, തദ്ദേശ ഭരണ പരിഷ്‌കാര വകുപ്പിലേക്ക് മാറ്റിയപ്പോള്‍ അന്ന് കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഉത്തരവ് വാങ്ങിയിരുന്നു ബി അശോക്.
















