ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ.)യുടെ അടുത്തസമ്മേളനം 2027 ല്‍ ഫ്ളോറിഡയില്‍ നടക്കും.
അറ്റ്ലാന്റിക് സിറ്റിയില്‍ നടന്ന രജതജൂബിലി സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി. ഉണ്ണികൃഷ്ണന് (ഫ്ളോറിഡ) ആണ് പുതിയ പ്രസിഡന്റ്. സിനു നായര്‍ (ഫ്ളോറിഡ) സെക്രട്ടറിയും. ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ ആയി വനജ നായര്‍ (ന്യൂയോര്‍ക്ക്) തെരഞ്ഞെടുക്കപ്പെട്ടു.

അശോക് മേനോന് (ഒര്‍ലാണ്ടോ)-ട്രഷറര്‍, സഞ്ജീവ് കുമാര്‍ (ന്യൂജേഴ്സി)-വൈസ് പ്രസിഡന്റ്, ശ്രീകുമാര്‍ ഹരിലാല്‍ (സൗത്ത് ഫ്ലോറിഡ)-ജോയിന്റ് സെക്രട്ടറി, അപ്പുകുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്)-ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രസന്നന് പിള്ള (ചിക്കാഗോ), രമണി പിള്ള (ഹ്യൂസ്റ്റണ്‍), സുജിത്കുമാര്‍ അച്യുതന് (ഫ്ലോറിഡ), രഞ്ജിത് പിള്ള (ന്യൂജേഴ്സി), സുനില്‍ പൈന്‍ഗോള്‍ (ഡിട്രോയിറ്റ്), ഗോപന് നായര്‍ (ഫ്ലോറിഡ), രാധാകൃഷ്ണന് നായര്‍ (ചിക്കാഗോ), രവീന്ദ്രന് നായര്‍ (ഹ്യൂസ്റ്റണ്‍), വീണ പിള്ള (കണക്ടികട്ട്), അനിത മധു (ടെക്സാസ്), അനഘ വാര്യര്‍ (ഫ്ലോറിഡ), ജിഷ്ണുറാം നായര്‍ (ഇല്ലിനോയിസ്), അരവിന്ദ് കണ്ണന് (ന്യൂജേഴ്സി), കല ഷാഹി (വാഷിംഗ്ടണ്‍ ഡി.സി.), അഭിലാഷ് ജയചന്ദ്രന് (ന്യൂയോര്‍ക്ക്), ഡോ. നിഷ പിള്ള (ന്യൂയോര്‍ക്ക്)എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ
ഡോ. സുധിര്‍ പ്രയാഗയാണ് ട്രസ്റ്റി ബോര്‍ഡ്ജനറല്‍ സെക്രട്ടറി. അംഗങ്ങളായി അരവിന്ദ് പിള്ള (ചിക്കാഗോ), രതീഷ് നായര്‍ (വെർജീനിയ ), ഗോവിന്ദന്‍കുട്ടി നായര്‍ (കാലിഫോര്‍ണിയ), സതീഷ് അമ്പാടി (ഫീനിക്സ്), രഘുവരന് നായര്‍ (ന്യൂയോര്‍ക്ക്), സുരേഷ് നായര്‍ (മിനിസോട്ട), ശ്രീജിത് ശ്രീനിവാസന് (ഫീനിക്സ്), മധു ചെറിയേടത്തു (ന്യൂജേഴ്സി), സനില്‍ ഗോപിനാഥ് (വാഷിംഗ്ടണ്‍ ഡി.സി.), സത്യജിത് നായര്‍ (ടെക്സാസ്), തങ്കം അരവിന്ദ് (ന്യൂജേഴ്സി), ബിജു പിള്ള (ടെക്സാസ്), ബാബുരാജ് ധരന്‍ (കാലിഫോര്‍ണിയ). എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എത്തിക്സ് കമ്മിറ്റിയിലേയക്ക് സുധ കര്‍ത്താ (ഫിലാഡല്‍ഫിയ), ഗോപാലന് നായര്‍ (ഫീനിക്സ്), രാമദാസ് പിള്ള (കാലിഫോര്‍ണിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു

















