കൊല്ലം: ഗൂഗിള്‍ പേയില്‍ നല്‍കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയ്‌ക്ക് കുത്തേറ്റു.നല്ലില പള്ളിവേട്ടക്കാവില്‍ ആണ് സംഭവം.
ഗൂഗിള്‍ പേയില്‍ അയച്ച 200 രൂപ തിരികെ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്ന് പറഞ്ഞ് അബി എന്നയാള്‍ ആണ് കടയുടമയെ ആക്രമിച്ചത്.
വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയപ്പോഴാണ് അബി കത്തികൊണ്ട് ഉടമയെ കുത്തിയത്. പരിക്കേറ്റ കടയുടമ ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു.
















