കോഴിക്കോട് : ഗുരുതര പിഴവുകളും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്ന് വടകര നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് കുമാര്‍, ഓവര്‍സിയര്‍ പി. അനിഷ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തദ്ദേശ സ്വയം ഭരണവകുപ്പിലെ ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയ ശേഷമാണ് നടപടി.വടകര നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ക്രമക്കേടുകളും ചട്ടലംഘനവും നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
രണ്ടു പേരും ഫയലുകളില്‍ തെറ്റായതും വസ്തുതാ വിരുദ്ധവുമായ കുറിപ്പുകളെഴുതുകയും ചെയ്തു. ശുപാര്‍ശകളും അമിത താത്പര്യവും നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും കൈകാര്യം ചെയ്ത ഫയലുകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി.
















