ഗുരുവായൂര്‍: ആഗസ്റ്റ് 31ന് ഗുരുവായൂരില്‍ ബുക്കു ചെയ്തിരിക്കുന്നത് 190 വിവാഹങ്ങള്‍. ഒന്നാം ഓണ ദിനമായ സെപ്റ്റംബര്‍ നാലിന് 87 വിവാഹങ്ങളും. തിരുവോണ ദിവസം 5 വിവാഹങ്ങളും നടക്കും. ചിങ്ങമാസത്തില്‍ ഇതുവരെ 1531 വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ചിങ്ങ മാസം ഒന്നാം തീയതി 160 വിവാഹങ്ങളാണ് നടന്നത്. കര്‍ക്കടകത്തില്‍ വിവാഹം നടത്താറില്ലാത്തതിനാലാണ് ചിങ്ങത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഈ മാസം ആണ് നടക്കുന്നത്. ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തില്‍ കൂടുതലാവും.
ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
















