കൊച്ചി : സപ്ലൈകോയുടെ വിറ്റുവരവില്‍ വന്‍ വര്‍ദ്ധന. അഞ്ച് ദിവസം കൊണ്ട് 73 കോടി രൂപയാണ് വിറ്റുവരവ്.
ആഗസ്റ്റ് 25 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വന്‍ കുതിപ്പ് .ഓണം ജില്ലാ ഫെയറുകളില്‍ നിന്ന് മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്.
ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് സപ്ലൈകോയുടെ വരുമാനം.നേരത്തേ ശരാശരി പ്രതിമാസവരുമാനം 150 കോടി രൂപയില്‍ താഴെയായിരുന്നു.
ഓണത്തോടനുബന്ധിച്ച് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരിയും 349 രൂപ നിരക്കില്‍ ശബരി വെളിച്ചെണ്ണയും വിതരണം നടത്തുന്നുണ്ട്. ആഗസ്റ്റ് 29-ന് 17 കോടി രൂപ നേടിയതാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം.
















