കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിനുള്ള പിന്തുണ ഉപാധികളോടെയെന്ന് വ്യക്തമാക്കി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാര്‍ത്താകുറിപ്പ്. വിഷയത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടും അല്ലാതെയും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അയ്യപ്പ സംഗമം ഉദ്ദേശിക്കുന്നതെങ്കില്‍ നല്ലതെന്നും ഇതിനുവേണ്ടി രൂപീകരിക്കപ്പെടുന്ന സമിതി രാഷ്‌ട്രീയത്തിനതീതമായി തികഞ്ഞ അയ്യപ്പഭക്തര്‍ ഉള്‍പ്പെടുന്നതായിരിക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.
















