മലയിന്‍കീഴ്: നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക പരിപാലിച്ച് വളര്‍ത്താന്‍ പേയാട് സ്വദേശിയായ കമാന്‍ഡോ സുരേഷ് ഉണ്ട്. നാടുവിട്ടു ജോലിക്കായി ദൂരെ സ്ഥലങ്ങളില്‍ പോകേണ്ടി വരുന്നവര്‍ നായകളെ എന്തു ചെയ്യുമെന്ന ആശങ്ക പലരിലും ഉണ്ട്. ഗത്യന്തരമില്ലാതെ തെരുവില്‍ ഉപേക്ഷിച്ചു പോകേണ്ടിവരുന്നു. ഇത് തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഇത്തരത്തിലുള്ള നായകളെ ഉപേക്ഷിക്കരുത്. ദത്തെടുക്കാന്‍ തയ്യാറാണെന്ന് കമാന്‍ഡോ സുരേഷ് പറയുന്നു.
പോലീസ് ഡോഗ് സ്‌ക്വാഡ്, കസ്റ്റംസ്, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്നും ഇത്തരം നായകളെ ഏറ്റെടുക്കാന്‍ തയ്യാറാണ്. ഇങ്ങനെ തന്റെ അടുത്ത് എത്തുന്ന നായ്‌കളെ ആവശ്യക്കാര്‍ക്ക് കുറഞ്ഞ വില മാത്രം നല്‍കി വാങ്ങാം. വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഏര്‍പ്പാടാക്കി നല്‍കും. ഇതിനു പുറമെ ആവശ്യക്കാര്‍ക്ക് നായയെ വാടകയ്‌ക്കു നല്‍കുക, നായവളര്‍ത്തലില്‍ ഒട്ടേറെ സംരംഭ സാധ്യതകള്‍ കൂടി അവതരിപ്പിക്കുകയാണ് സുരേഷ്. നായകള്‍ക്ക് കേരളത്തില്‍ ശ്മശാനം നടപ്പിലാക്കിയത് താനാണെന്ന് സുരേഷ് പറഞ്ഞു. നായ്‌ക്കുട്ടിയെ വാങ്ങുന്നതു മുതല്‍ സുരേഷിന്റെ സേവനം ലഭ്യമാണ്.
ഇവയ്‌ക്ക് പുറമേ നായ് ട്രെയിനിംഗ്, നായ്‌ക്കള്‍ക്കായി ഹോസ്റ്റല്‍ എന്നിവയും ഇവിടെത്തെ പ്രത്യേകതയാണ്. പരിശീലനം തൊഴിലായും സംരംഭമായും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലനവും സുരേഷ് നല്‍കുന്നു.. 9387810799, 9074568413 ഈ നമ്പറില്‍ ആവശ്യക്കാര്‍ക്കു ബന്ധപ്പെടാവുന്നതാണ്.
















