Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 11:34 am IST
in Kerala

തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ എന്നു ചോദ്യമുന്നയിച്ചു.

ദേവസ്വം ബോർഡ് പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ്, പ്രിവിലേജ് കാർഡ് അടിച്ചിറക്കാൻ പോകുന്നു. 10 ലക്ഷം രൂപ മുതൽ കൂടുതൽ നൽകുന്നവർക്ക് 10 വർഷത്തേക്ക് അന്നദാനത്തിനും ദർശനത്തിനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 20 ലക്ഷം രൂപ നൽകുന്നവർക്ക് ബ്രോൺസ് കാർഡും, 25 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകുന്നവർക്ക് സിൽവർ കാർഡും, 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ തരുന്നവർക്ക് ഗോൾഡ് കാർഡും ലഭിക്കും.

ശബരിമലയെക്കുറിച്ച് ഞങ്ങളും ഈ നാട്ടിലെ പാവപ്പെട്ട അയ്യപ്പന്മാരും കരുതിയിരുന്നത് സമദർശനത്തിന്റെ സന്നിധാനമാണെന്നാണ്. ജാതി, മത, വർഗ്ഗ, വർണ്ണഭേദമോ പണക്കാരൻ-പാവപ്പെട്ടവൻ എന്ന വ്യത്യാസമോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന കർമ്മക്ഷേത്രമാണതെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ, ഈ അയ്യപ്പ സംഗമവും പ്രിവിലേജ് കാർഡുകളും ഒരുമിച്ച് വന്നപ്പോൾ, ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രവും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലായി.

അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരങ്ങളെയും സങ്കൽപ്പങ്ങളെയും കച്ചവടവൽക്കരിച്ച് കോടിക്കണക്കിന് രൂപ കൊയ്യാനാണ് ഇവർ ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമായിട്ടും ഇത് കേവലം ഒരു നോക്കുകുത്തിയായി മാറി നിൽക്കുകയാണ്. പമ്പയിൽ വെച്ച് ഒരു അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്, കാരണം പമ്പ ഭക്തർക്ക് വിശ്രമിക്കാനും സൗകര്യങ്ങൾ ഒരുക്കാനും മാത്രമുള്ള സ്ഥലമാണ്. ഇതൊരു നിയമലംഘനം മാത്രമല്ല, അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവൃത്തി കൂടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ എന്ന് സംശയിക്കുന്നതായി യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുതെന്നും പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.

Tags: cpmkummanamcriticizesAyyappa SangamExpoRajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.