തിരുവനന്തപുരം : കേരളത്തില്‍ പ്രതിവര്‍ഷം 9 ലക്ഷം പേരാണ് പേപ്പട്ടിയുടെ കടിയേറ്റു ശേഷം പ്രതിരോധ കു ത്തിവയ്‌കെടുക്കുന്നത്. ഇരുപതിലേ റെപ്പേരാണ് പേവിഷബാധയെ തുടര്‍ന്ന് മരിക്കുന്നത്. മരിക്കുന്നവ രില്‍ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികള്‍.
‘പേവിഷബാധയും ഏകാരോഗ്യവും’ എന്ന വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാലയും ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മൃഗസംരക്ഷണ തദേശ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഈ വിവരം. നിര്‍ധന ഇടത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് കടിയേറ്റാല്‍ ചികിത്സ തേടാനും ചെലവേറിയ വാക്‌സീന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനും ബുദ്ധിമുട്ടു നേരിടുന്നു. പ്രതിവര്‍ഷം 600 മൃഗങ്ങള്‍് പേവിഷ ബാധയേറ്റ് ചാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പേവിഷത്തിനെതിരെ നായ്‌ക്കള്‍ക്ക് കുത്തിവയ്‌പ് എടുക്കുന്നതിലൂടെ പ്രശ്‌നം ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് ശില്പശാല നിര്‍ദ്ദേശിച്ചു. 70 ശതമാനം നായ്‌ക്കള്‍ക്കെങ്കിലും തുടര്‍ച്ചയായി വാക്‌സിനേഷന്‍ നല്‍കണം. പേവിഷബാധയേറ്റ നായ്‌ക്കള്‍ ശരാശരി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കുകയും ആ പ്രദേശത്തെ മനുഷ്യര്‍ക്ക് ഭീഷണിയാകുകയും ചെയ്യും.
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രമുഖ റാബിസ് വിദഗ്ധ ഡോ.കാറ്റി ഹാംപ്‌സണ്‍,പി.എച്ച്.ഡി സ്‌കോളര്‍ ഡോ മാര്‍ത്ത ലൂക്ക,കേരള പ്രൊ വൈസ് ചാന്‍സലര്‍ ഡോ.സി.പി.വിജയന്‍, അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ.എം.സി.റെജില്‍, ഡോ.മനോജ് മുജിരേക്കര്‍, ഡോ.റീത്താ മാണി, ഡോ.അശ്വത്ഥ് നാരായണ, ഡോ.ശോഭ,സ്‌കൂള്‍ ഒഫ് പബ്‌ളിക് ഹെല്‍ത്ത് പ്രൊഫസര്‍ ഡോ.തോമസ് മാത്യു, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സിനിയ.ടി.നുജും എന്നിവര്‍ സംസാരിച്ചു.











