പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജപ്പാന്‍ സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറി.സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ സഹകരണത്തിന് ദീര്‍ഘകാലമായുള്ള റോഡ്മാപ്പ് ഒരുക്കി. ഭാവിയിലെ സഹകരണത്തിനായി നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്, വിവിധ മേഖലകളില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നു.
അടുത്ത ദശകത്തിലേക്കുള്ള സംയുക്ത വീക്ഷണം
ഇന്ത്യയും ജപ്പാനും അടുത്ത പത്ത് വര്‍ഷത്തേക്കുള്ള തന്ത്രപരമായ മുന്‍ഗണനകള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, ഗതാഗതം, പരിസ്ഥിതി സംരക്ഷണം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ആരോഗ്യരംഗം, ഭരണകൂട ഇടപെടലുകള്‍ തുടങ്ങി എട്ട് പ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും.
സുരക്ഷയും പ്രതിരോധ സഹകരണം
സമകാലിക സുരക്ഷാ വെല്ലുവിളികള്‍ക്ക് പ്രതികരിക്കാനായി പ്രതിരോധസുരക്ഷാ മേഖലയില്‍ സമഗ്രമായ സഹകരണ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഇതിലൂടെ തന്ത്രപരവും ആഗോളപരവുമായ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കും.
മനുഷ്യ വിഭവശേഷി കൈമാറ്റം
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തോളം പേരെ , പ്രത്യേകിച്ച് 50,000 നൈപുണ്യമുള്ള തൊഴിലാളികളെ, ഇരു രാജ്യങ്ങളിലേക്കും കൈമാറാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
ശുദ്ധ ഊര്‍ജവും പരിസ്ഥിതി സംരക്ഷണവും
ഡീകാര്‍ബണൈസിംഗ് സാങ്കേതികവിദ്യകളില്‍ സഹകരണം, സംയുക്ത ക്രെഡിറ്റിംഗ് സംവിധാനം, ശുദ്ധമായ ഹൈഡ്രജന്‍-അമോണിയ ഗവേഷണം, മലിനജല നിയന്ത്രണം, പരിസ്ഥിതി സാങ്കേതികവിദ്യകളുടെ പങ്കുവെപ്പ് എന്നിവയില്‍ ധാരണയായി. സുസ്ഥിര വികസനത്തിന് ഇത് നിര്‍ണായകമാണ്.
സാങ്കേതികവിദ്യയും ഡിജിറ്റല്‍ പങ്കാളിത്തവും
ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ‘ഇന്ത്യജപ്പാന്‍ ഡിജിറ്റല്‍ പങ്കാളിത്തം 2.0’ ഒപ്പുവച്ചു. എഐ ,സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളില്‍ സംയുക്ത ഗവേഷണവും പരിശീലനവും പ്രധാന ഭാഗമായി.
ധാതു വിഭവങ്ങള്‍ക്കും ശാസ്ത്ര ഗവേഷണത്തിനും
നിര്‍ണായക ധാതുക്കളുടെ സംസ്‌കരണം, ഖനനം, സംഭരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിന് ധാരണയായി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യ പ്രസ്താവനയും ഒപ്പുവച്ചു.
ബഹിരാകാശ ഗവേഷണത്തില്‍ സഹകരണം
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് ചന്ദ്രയാന്‍5 ദൗത്യവുമായി ബന്ധപ്പെട്ട കരാര്‍ നടപ്പിലാക്കി. ഇതിലൂടെ ബഹിരാകാശ ഗവേഷണത്തില്‍ സുപ്രധാന സഹകരണത്തിന് തുടക്കം കുറിച്ചു.
സാംസ്‌കാരികവും അക്കാദമികവുമായ ബന്ധം
കല, മ്യൂസിയം, സംരക്ഷണം എന്നിവയിലെ സഹകരണം; വിദേശനയനയതന്ത്ര പഠനങ്ങളില്‍ വിദഗ്ധര്‍ തമ്മിലുള്ള കൈമാറ്റം; സാംസ്‌കാരിക വിനിമയങ്ങള്‍. എല്ലാം കൂടി ബന്ധം ശക്തിപ്പെടുത്തുന്ന വഴികളായി മാറുന്നു.
ശ്രദ്ധേയമായ ഫലങ്ങള്‍
അടുത്ത ദശകത്തില്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 10 ട്രില്യണ്‍ ജെപിവൈ സ്വകാര്യ നിക്ഷേപം ലക്ഷ്യമാക്കി.
സെമികണ്ടക്ടറുകള്‍, ശുദ്ധ ഊര്‍ജ്ജം, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക സുരക്ഷാ സംരംഭം ആരംഭിച്ചു.
വിശ്വസനീയമായ ഇന്ത്യജപ്പാന്‍ എഐ സംരംഭം ആരംഭിച്ചു.
അടുത്ത തലമുറ ഗതാഗത പങ്കാളിത്തം പ്രഖ്യാപിച്ച് റെയില്‍വേ, റോഡുകള്‍, വ്യോമയാനം, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നു.
ചെറുകിട–ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഫോറം ആരംഭിച്ചു.
ബയോഗ്യാസ്, ജൈവ ഇന്ധനം പോലുള്ള സുസ്ഥിര ഇന്ധന സംരംഭത്തിന് തുടക്കം കുറിച്ചു.
ഭരണകൂടങ്ങള്‍ തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റം വര്‍ദ്ധിപ്പിക്കാന്‍ കരാര്‍ നടപ്പാക്കി.
കാന്‍സായി, ക്യൂഷു മേഖലകളുമായുള്ള ബിസിനസ് ഫോറങ്ങള്‍ രൂപീകരിച്ച് ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഇടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നു.
സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധം സാമ്പത്തിക, സുരക്ഷ, സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടായ്‌മ ഭാവിയില്‍ ഏഷ്യപസഫിക് മേഖലയിലെ സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്‌ക്കുള്ള അടിത്തറയാകും.
















