എറണാകുളം : ശബരിമല അയ്യപ്പ സംഗമം ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതിയെന്ന് ശോഭാ സുരേന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും സനാതന ധര്‍മ്മത്തെ എതിര്‍ത്തവരാണ്.സനാതന ധര്‍മ്മത്തെ എതിര്‍ത്തവര്‍ ആര്‍ക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം,സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം പരിപാടിയുമായി സഹകരിക്കുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അറിയിച്ചു.അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പങ്കെടുക്കും.
എന്നാല്‍ ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ല.ഭക്തരോട് മാപ്പ് പറഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാവൂവെന്നും രാജീവ് ചന്ദ്രശേ ശേഖര്‍ പ്രതികരിച്ചു.
















