ബംഗളുരു : ഓണക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരു- ബെംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രത്യേക സര്‍വീസ് നടത്തും.ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ബുക്കിംഗ് തുടങ്ങും.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുളള 94 ഓളം സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആണ് റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചത്. കോഴിക്കോട്-പാലക്കാട്-ഈറോഡ് വഴിയാണ് ബെംഗളൂരുവിലേക്കുള്ള സര്‍വീസ്.
സെപ്തംബര്‍ ഒന്നിനു ഉച്ചയ്‌ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും.കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊറണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പ് ഉള്ളത്. പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
















