കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജുവിനെ തെരഞ്ഞെടുത്തു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കല രാജു 13 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി നഗരസഭ മുന്‍ അധ്യക്ഷ എല്‍ ഡി എഫിന്റെ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്.
മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പറഞ്ഞു.മാസങ്ങള്‍ക്ക് മുമ്പാണ് സിപിഎം കൗണ്‍സിലറും പാര്‍ട്ടി അംഗവുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റിയതും കൂറുമാറിയതും.
പിന്നീട് കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയര്‍ന്നു വന്നു.തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്തു.തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണ നഷ്ടം ഉണ്ടായി.
















