Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവഹേളിച്ചത് യേശുക്രിസ്തുവിനെ ആയതിനാൽ മാഡം പേടിക്കേണ്ട ; വലതു കയ്യും, ഇടത് കാലും യഥാസ്ഥാനത്ത് തന്നെ ഉണ്ടാകും ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 11:44 pm IST
in Kerala

കൊച്ചി : യേശുക്രിസ്തുവിനെ പറ്റി ദിവ്യ എസ് അയ്യർ എഴുതിയ കവിത വിവാദമായതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കാസ രംഗത്ത് . യേശു കറുത്തവർഗ്ഗക്കാരനായിരുന്നുവെന്ന് സ്ഥാപിക്കുന്ന കവിതയാണ് ദിവ്യ എസ് അയ്യരുടേത് .

നിങ്ങൾക്കത് ആവിഷ്കാര സ്വാതന്ത്ര്യമെന്നോ സ്വന്തം ക്രിസ്തുദർശനമെന്നോ വ്യാഖ്യാനിച്ചു ന്യായീകരിക്കാൻ കഴിയും കാരണം നിങ്ങൾക്ക് ഒന്നുകൊണ്ടും ഭയക്കേണ്ട ആവശ്യമില്ല ! എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വീട്ടിലേക്ക് ഒരു ക്രിസ്ത്യൻ സംഘടനയും മാർച്ച് നടത്തില്ല , ഒരു മെത്രാനും നിങ്ങളുടെ തലയ്‌ക്ക് ഇനാം പ്രഖ്യാപിക്കില്ല , നിങ്ങൾ ക്രിസ്തുവിനെ അവഹേളിച്ചു എന്ന് പറഞ്ഞു പൊതുസമൂഹത്തിന് മുന്നിൽ വച്ച് നിങ്ങളുടെ വലതു കൈയും ഇടതുകാലും ആരും വെട്ടിയെടുക്കാൻ ശ്രമിക്കില്ല എന്തിന് നിങ്ങളെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിക്കാൻ പോലും ആരും തയ്യാറാവില്ല, കാരണം നിങ്ങൾ അവഹേളിച്ചത് ക്രിസ്ത്യൻ സമുദായം ആരാധിക്കുന്ന സത്യ ഏകദൈവമായ യേശുക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ അനുയായികൾക്ക് മേൽപ്പറഞ്ഞതൊന്നും ചെയ്യാൻ സാധിക്കില്ല. ഞങ്ങളുടെ ദൈവം ഞങ്ങളെ അതല്ല പഠിപ്പിച്ചതെന്നും കാസ പറയുന്നു.

കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….

ദിവ്യ എസ് അയ്യർ, നിങ്ങൾ ഇതുവരെ എന്തായിരുന്നോ ഇന്നതെല്ലാം ഒന്നുമല്ലാതായി മാറിയിരിക്കുന്നു.
അർഹിക്കാത്ത പ്രശസ്തികൾ നിങ്ങളെ ഒരു അഹങ്കാരിയാക്കി മാറ്റിയിരിക്കുന്നു അല്ലെങ്കിൽ തങ്ങളാണ് പൊതുസമൂഹത്തിന്റെ അവസാന വാക്കെന്നും തങ്ങൾ എന്തും മൊഴിഞ്ഞാലും അത് ജനം ഏറ്റെടുത്തുകൊള്ളുമെന്നും കരുതുന്ന ചില പമ്പര വിഡ്ഢികളായ സെലിബ്രിറ്റികളെ പോലെ നിങ്ങളും മാറിയിരിക്കുന്നു
വയ്യാത്ത പട്ടി കയ്യാല കയറുവാൻ ശ്രമിക്കുന്നത് പോലെ രാമായണ പാരായണ ശൈലിയിൽ കവിത എന്നു പറഞ്ഞു മൊഴിഞ്ഞ വാക്കുകൾ സത്യത്തിൽ നിങ്ങളുടെതായിരുന്നില്ല
Dr.ക്രിസ്റ്റിനോ റോസ്ട്ടോ എന്നൊരു തലതിരിഞ്ഞ ഒരു ബ്രസീലിയൻ വനിത താൻ സഞ്ചരിച്ച സ്ഥലങ്ങളിൽ പലയിടങ്ങളും ക്രിസ്തുവിൻറെ ജന്മനാടായി ചിത്രീകരിച്ചുകൊണ്ട് 2021-ലെ അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ അടിച്ചുമാറ്റി മലയാളത്തിലാക്കിയതാണ് ദിവ്യ മാഡം കവിതയായി മൊഴിഞ്ഞത്……. ചരിത്രത്തിനോ സാമാന്യബുദ്ധിക്കോ നിരക്കാത്ത ആ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ ഒരുപക്ഷേ അവരുടേത് ആയിരിക്കില്ല അവർക്ക് മുന്നേ ഏതെങ്കിലും ഒരു വിവരദോഷി ഒരുപക്ഷേ എഴുതിയതായിരിക്കാം ……… പക്ഷേ ദിവ്യാ അയ്യരെപ്പോലെ ഒരു സ്ത്രീ അത് അടിച്ചു മാറ്റി കൊണ്ട് വന്നു മലയാളത്തിലാക്കി പാരായണം നടത്തി മൊഴിയുന്നതെല്ലാം ഒരു സമൂഹത്തിന്റെ വിശ്വാസത്തെ വൃണപ്പെടുന്നാണ് എന്നതോ പോകട്ടെ സാമാന്യബുദ്ധിക്ക് നിരക്കുന്നതാണോ എന്നൊന്നെങ്കിലും ചിന്തിക്കേണ്ടതായിരുന്നു.
നിങ്ങൾക്കത് ആവിഷ്കാര സ്വാതന്ത്ര്യമെന്നോ സ്വന്തം ക്രിസ്തുദർശനമെന്നോ വ്യാഖ്യാനിച്ചു ന്യായീകരിക്കാൻ കഴിയും കാരണം നിങ്ങൾക്ക് ഒന്നുകൊണ്ടും ഭയക്കേണ്ട ആവശ്യമില്ല ! എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വീട്ടിലേക്ക് ഒരു ക്രിസ്ത്യൻ സംഘടനയും മാർച്ച് നടത്തില്ല , ഒരു മെത്രാനും നിങ്ങളുടെ തലയ്‌ക്ക് ഇനാം പ്രഖ്യാപിക്കില്ല , നിങ്ങൾ ക്രിസ്തുവിനെ അവഹേളിച്ചു എന്ന് പറഞ്ഞു പൊതുസമൂഹത്തിന് മുന്നിൽ വച്ച് നിങ്ങളുടെ വലതു കൈയും ഇടതുകാലും ആരും വെട്ടിയെടുക്കാൻ ശ്രമിക്കില്ല എന്തിന് നിങ്ങളെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിക്കാൻ പോലും ആരും തയ്യാറാവില്ല, കാരണം നിങ്ങൾ അവഹേളിച്ചത് ക്രിസ്ത്യൻ സമുദായം ആരാധിക്കുന്ന സത്യ ഏകദൈവമായ യേശുക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ അനുയായികൾക്ക് മേൽപ്പറഞ്ഞതൊന്നും ചെയ്യാൻ സാധിക്കില്ല. ഞങ്ങളുടെ ദൈവം ഞങ്ങളെ അതല്ല പഠിപ്പിച്ചത്.
ദിവ്യ മാഡം നടത്തിയ അബദ്ധ ജടിലമായ യഥാർത്ഥ അവഹേളനങ്ങൾ മറ്റേതെങ്കിലും സമുദായത്തിന് എതിരെയായിരുന്നുവെങ്കിൽ എന്തു പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അറിയാൻ മൂവാറ്റുപുഴയിലെ ജോസഫ് മാഷ് ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന മുഹമ്മദ് എന്നയാളുടെ പേര് ഒരു ചോദ്യ പേപ്പറിലെ കഥാപാത്രത്തിന് ഇട്ടതിന്റെ പേരിൽ അയാൾക്ക് എന്തു സംഭവിച്ചുവെന്ന് ഓർത്തുനോക്കിയാൽ മതി.
നിങ്ങൾക്ക് IAS ലഭിച്ച തീയതിയും നിങ്ങൾ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായ ജനനത്തീയതിയുമെല്ലാം ക്രിസ്തുവിന്റെ ജനനത്തെ ആധാരപ്പെടുത്തി തന്നെയാണ് എന്നിരിക്കെ കവിതയായി മൊഴിയാൻ ഇംഗ്ലീഷിലെ വിവരക്കേട് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ എന്നെങ്കിലും ഒന്ന് പരിശോധിക്കേണ്ടതായിരുന്നു…… കാരണം ആദ്യം നിങ്ങൾ പൊതു സമൂഹത്തിൽ അറിയപ്പെട്ടു തുടങ്ങിയത് അക്കാദമിക്ക് മികവിന്റെ വെളിച്ചത്തിലായിരുന്നു. പക്ഷേ ഇന്നതിന് ഒരു വിലയും ഇല്ലാതായി മാറിയിരിക്കുന്നു.
നിങ്ങളുടെ സ്വന്തം കവിത എന്ന രീതിയിൽ അവതരിപ്പിച്ച വരികളിൽ കറുപ്പോ വെളുപ്പോ തിരഞ്ഞിട്ടില്ലാത്ത യേശുക്രിസ്തുവിനെ കറുത്ത വർഗ്ഗക്കാരനാക്കുവാൻ ശ്രമിക്കുന്നതിന് നിങ്ങൾ നിരത്തുന്ന മൂന്നു തെളിവുകളിൽ ആദ്യത്തേത് യേശുക്രിസ്തു മറ്റെല്ലാവരെയും സഹോദരാ എന്ന് വിളിച്ചിരുന്നു എന്നതാണ്, രണ്ടാമത്തേത് യേശുക്രിസ്തു സുവിശേഷം ഇഷ്‌ടപ്പെട്ടിരുന്നു മൂന്നാമത്തെത് യേശുക്രിസ്തുവിന് നല്ലൊരു വിചാരണ ലഭിച്ചില്ല എന്നിവയാണ് ……. കറുത്ത വർഗ്ഗക്കാർ മാത്രമേ സഹോദരാ എന്ന് വിളിക്കുകയുള്ളോ , സുവിശേഷം അക്കാലത്ത് കറുത്ത വർഗ്ഗക്കാർ മാത്രമേ പറയുവാൻ ഇഷ്ടപ്പെട്ടിരുന്നുള്ളോ , പീലാത്തോസ് കൈകഴുകിയോ എന്നുള്ളതൊക്കെ പോകട്ടെ , ഇതൊക്കെയാണോ മാഡം ലോകം മുഴുവൻ ആരാധിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒരു മതസമൂഹത്തിന്റെ ആരാധന മൂർത്തിയും സത്യ ഏകദൈവവുമായ യേശുക്രിസ്തു കറുത്ത വർഗ്ഗക്കാരൻ ആയിരുന്നു എന്നുള്ളതിന്റെ ആധികാരികമായ തെളിവ് ???
കറുപ്പും വെളുപ്പും യഹൂദനും കാലിഫോർണിയയും ഇറ്റലിയും അയർലഡുമൊന്നുമല്ല പ്രശ്നം മാഡത്തിന്റെ കവിതയിലെ വരികൾക്കിടയിൽ അല്ലാതെ പല അവഹേളനങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്നത് മനസ്സിലാക്കുവാൻ IAS ബുദ്ധിയുടെയൊന്നും ആവശ്യമില്ല സാമാന്യ ബുദ്ധി മാത്രം മതി.
ഇതിനിടയിൽ ഐഎഎസ് മാഡം യേശുക്രിസ്തു സ്ത്രീയായിരുന്നു എന്നുള്ളതിന് കൂടി മൂന്നു തെളിവുകൾ നിരത്തുന്നുണ്ട്…… അതിൽ യേശുക്രിസ്തു സ്ത്രീയായിരുന്നു എന്നുള്ളതിന്റെ ഏറ്റവും ആധികാരിക തെളിവായി ചൂണ്ടിക്കാട്ടുന്നത് ഭക്ഷണമില്ലാതിരുന്ന ഒരു സാഹചര്യത്തിൽ കുറെ പേരെ ഊട്ടി എന്നുള്ളതാണ്. രണ്ടാമത്തെ തെളിവായി ചൂണ്ടിക്കാട്ടുന്നത് അറിവില്ലാത്ത ജനങ്ങളിലേക്ക് യേശുക്രിസ്തു ഇടയ്‌ക്കിടെ സന്ദേശവുമായി കടന്നുചെന്നു എന്നുള്ളതാണ് സ്ത്രീയാണെന്നുള്ളതിന്റെ തെളിവ്. ചെയ്യാനുള്ള പണികൾ പൂർത്തീകരിക്കാൻ ആവാത്തതിനാൽ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതാണ് സ്ത്രീ ആണെന്നുള്ള അവസാന തെളിവായി ഐഎഎസ് മാഡം ചൂണ്ടിക്കാട്ടുന്നത് !
സത്യത്തിൽ നിങ്ങളുടെ തലക്ക് വല്ല കുഴപ്പമുണ്ടോ മാഡം ???
അതല്ല ഒരു സമുദായത്തിന് ഒഴികെ ബാക്കി ഏത് സമുദായത്തിന്റെയും അവരുടെ വിശ്വാസങ്ങളുടെയും നെഞ്ചത്തോട്ട് കയറിയാലും അതെല്ലാം പുരോഗമന ചിന്താഗതിയായി വാഴ്‌ത്തപ്പെടുമെന്നും അതിനു പിന്തുണ ലഭിക്കുമെന്നും അതിലൂടെ സെലിബ്രിറ്റി പട്ടം ഉറപ്പിക്കാമെന്നും മാഡം കരുതുന്നുണ്ടോ ??? ഉണ്ടെങ്കിലത് താൽക്കാലികം മാത്രമാണ് ‘
ഒരു ആവശ്യമില്ലാതിരുന്നിട്ടും തങ്ങൾക്ക് എന്തുമാകാം എന്ന ധാർഷ്ട്യത്തിൽ നിന്ന് ഉണ്ടായ രണ്ട് സിനിമാ പേരുകളായിരുന്നു ഈശോയും , കേശു ഈ വീടിന്റെ നാഥനും ………ആ ചിത്രങ്ങൾ റിലീസായ അന്നുമുതൽ ആ സിനിമകളുമായി ബന്ധപ്പെട്ട മൂന്നുപേരുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും തകർച്ചയും ഇന്നെവിടെ എത്തിനിൽക്കുന്നുവെന്നും ഇന്നത്തെ അവരുടെ അവസ്ഥ എന്താണെന്നും ദിവ്യ മാഡവും ഒന്ന് അറിഞ്ഞു വയ്‌ക്കുന്നത് നല്ലതു തന്നെയാണ്.

Tags: divya s ayarCASA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ

Kerala

ഇസ്ലാമിക മതമൗലികവാദികളെയും, അവർക്ക് പിന്തുണ നൽകുന്ന ഇടതു വലത് മുന്നണികളെയും മുനമ്പം ജനത തള്ളിക്കളഞ്ഞു : കാസ

Kerala

‘ മനുഷ്യത്വം കൊണ്ടാണ് ലാലി കരഞ്ഞതെങ്കിൽ ഗാസയ്‌ക്ക് വേണ്ടി മാത്രമല്ല ഡൽഹിയിൽ പൊട്ടിച്ചിതറിയവർക്ക് വേണ്ടിയും കരയണമായിരുന്നു ‘

Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മാരിയോ ജോസഫ് എന്ന സുലൈമാനെന്ന് കാസ

കാസ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ (ഇടത്ത്) ഫ്രഷ് കട്ടിനെതിരെ നടന്ന അക്രമാസക്ത സമരം (വലത്ത്)
Kerala

കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടാകുമെന്ന് ഭയപ്പെടുന്നതായി കാസയുടെ കെവിന്‍ പീറ്റര്‍; ‘ഫ്രെഷ് കട്ട് സമരമുള്‍പ്പെടെ അതിന്റെ റിഹേഴ്സലാണ്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.