കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താനുള്ള പിണറായി സര്‍ക്കാരിന്‌റെ നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ പരിപാടിയാണെന്ന് ആരോപിച്ച് ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി എം നന്ദകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. പരിപാടിക്ക് വേണ്ടി ദേവസ്വം ബോര്‍ഡിന്‌റെ ഫണ്ട് ചെലവിടുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
അതേസമയം ആരുവിരട്ടിയാലും അയ്യപ്പ സംഗമം നടത്തുമെന്നും അതിന് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസം ബോര്‍ഡിന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമെന്ന വ്യാജേനയാണ് പമ്പതീരത്താണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിരീശ്വരവാദിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍.
















