Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൽഹി യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു 

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 05:50 pm IST
in India

ന്യൂദൽഹി : ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ആരംഭിച്ചു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഒടുവിൽ ആരംഭിച്ച ബസ് സർവ്വീസ് വ്യാഴാഴ്ച ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാണ് ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ ദൽഹി ഗതാഗത വകുപ്പ് മന്ത്രി ഡോ പങ്കജ് കുമാർ സിംഗ്, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ യോഗേഷ് സിംഗ്, എബിവിപി നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ്, ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് സ്ഥിരമായി ആരംഭിക്കണമെന്ന് കഴിഞ്ഞ കൂറേ നാളുകളായി എബിവിപി ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഭാഗമായി എബിവിപി നിരവധി പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി രേഖ ഗുപ്ത വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഉത്തമ ഭരണാധികാരിയാണ് എന്ന് എബിവിപി അഭിപ്രായപ്പെട്ടു. എബിവിപി നേതൃത്വം നൽകുന്ന ദൽഹി സർവ്വകലാശാല യൂണിയൻ ഭാരവാഹികളും സംസ്ഥാനത്തെ മുതിർന്ന എബിവിപി പ്രവർത്തകരും യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു എന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

ബസ് സർവ്വീസ് ആരംഭിക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ച എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയനെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എബിവിപി പ്രതിനിധികൾ മെട്രോ കൺസഷൻ അനുവദിക്കണമെന്ന് ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട് എന്നും അത് നടപ്പാക്കാൻ ഉള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട് എന്നും അവർ വ്യക്തമാക്കി.

ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ് എന്നും എബിവിപി നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് നൽകിയ മറ്റൊരു സുപ്രധാന വാഗ്ദാനം കൂടി ഇന്ന് പൂർത്തിയാക്കി എന്നും യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ് പറഞ്ഞു. ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് യൂണിയന്റെ പേരിലും വിദ്യാർത്ഥികളുടെ പേരിലും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ദൽഹി സർവ്വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനമാണ് എന്നും യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി കാലങ്ങളായി വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശത്തിന് ഉത്തമമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്ന് ദൽഹി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ പറഞ്ഞു. യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം സുഗമമാക്കും എന്നും അതോടൊപ്പം സുരക്ഷ ഉറപ്പാക്കും എന്നും കൂട്ടിച്ചേർത്തു.

ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത യ്‌ക്ക് ഈ അവസരത്തിൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു എന്നും അവർ പറഞ്ഞു. മെട്രോ കൺസഷൻ മുഖ്യമന്ത്രി ഉടൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Tags: Delhi UniversityABVPspecial bus serviceDelhi Chief Minister Rekha Gupta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.