കരുനാഗപ്പള്ളി: ഗണേശോത്സവത്തിന് മാതാ അമൃതാനന്ദമയി മഠം അമൃതപുരി ആശ്രമത്തില്‍ തുടക്കമായി. സപ്തംബര്‍ ആറുവരെയാണ് ഉത്സവം.
ആശ്രമത്തിലെ പ്രധാന ഹാളിലെ വേദിയില്‍ വച്ച് ഭദ്രദീപം കൊളുത്തി സ്വാമി തുരീയാമൃതാനന്ദപുരി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് ഗജപൂജയും ആശ്രമത്തിലെ കളരിയില്‍ ഗണേശ പൂജയും നടന്നു. ഗണേശചതുര്‍ത്ഥിയുടെ ഭാഗമായി ആശ്രമത്തില്‍ നടന്ന ഭജനയില്‍ ആശ്രമത്തിലെ സംന്യാസി-സംന്യാസിനിമാര്‍, മറ്റ് ആശ്രമ അന്തേവാസികള്‍, ഭക്തര്‍ എന്നിവര്‍ പങ്കെടുത്തു.
ആറിന് വൈകിട്ട് ഗണേശവിഗ്രഹം കടലില്‍ നിമജ്ജനം
ചെയ്യും. അമൃതപുരിയില്‍ നിന്നുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്ക് ഒപ്പം അമൃത വിശ്വവിദ്യാപീഠം, അമൃതപുരി ആശ്രമം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകളും ഭാഗമാകും.
എല്ലാ ദിവസവും അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ ഭജനയും നടക്കും.
















