മതത്തിന് അതീതമാണ് ഗണേശ ചതുർത്ഥി . ബോളിവുഡ് സെലിബ്രിറ്റികൾ ഗംഭീരമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.
ഹൃത്വിക് റോഷൻ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ചു. വീട്ടിൽ കളിമണ്ണിൽ നിർമ്മിച്ച ഒരു ഗണപതി വിഗ്രഹം വച്ച് അതിന്റെ മുന്നിലാണ് പൂജകൾ നടത്തിയത് .

സാറ അലി ഖാൻ മുസ്ലീമാണെങ്കിലും ഹിന്ദുമതം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. അമ്മയ്‌ക്കൊപ്പമായിരുന്നു സാറ ഗണേശ ചതുർത്ഥി ആഘോഷിച്ചത് .

ശിൽപ ഷെട്ടി ഭർത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമാണ് ഗണേശ ചതുർത്ഥി ആഘോഷിച്ചത് .

മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീറാം നെനെയ്‌ക്കൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ചു.

ബോളിവുഡിലെ ഏറ്റവും ക്യൂട്ട് ദമ്പതിമാരിൽ ഒരാളാണ് ജെനീലിയയും റിതേഷും. അവർ മക്കളോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ചു.

ഗണേശചതുർത്ഥിയ്‌ക്കായി ഷൂട്ടിംഗിൽ നിന്ന് ഒരു ഇടവേള എടുത്തു എത്തിയതാണ് അനന്യ പാണ്ഡേ.

















