ന്യൂദല്‍ഹി: അമേരിക്ക വികസിപ്പിച്ച അഞ്ചാം തലമുറയില്‍ പെട്ട ഏറ്റവും ആധുനികമായ യുദ്ധവിമാനമാണ് എഫ് 35. ഇന്ത്യ ബുധനാഴ്ച ഒന്നിച്ച് പുറത്തിറക്കിയ രണ്ട് ആധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പലുകളെ ആധുനികമായ എഫ് 35 യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമായി.
അമേരിക്ക നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള എഫ് 35 യുദ്ധവിമാനം ആകാശത്തിന്റെ ചക്രവര്‍ത്തിയാണെങ്കില്‍ അതുപോലെ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി, ഇന്ത്യ ഇന്ത്യയുടെ മണ്ണില്‍ സ്വന്തമായി നിര്‍മ്മിച്ച യുദ്ധക്കപ്പുകളായ ഐഎന്‍എസ് ഉദയഗിരിയും . ഐഎന്‍എസ് ഹിമഗിരിയും എഫ് 35 യുദ്ധവിമാനം പോലെ തന്നെ ആധുനികമാണെന്ന വിളംബരമായിരുന്നു പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് തന്റെ പ്രസംഗത്തില്‍ നടത്തിയത്. ഈ വിമാനത്തിലെ സെന്‍സറുകളും ആയുധസംവിധാനങ്ങളും സൗകര്യങ്ങളും അമേരിക്കയോട് കിടപിടിക്കുന്നുവെന്ന് പ്രത്യേകം രാജ്നാഥ് സിങ്ങ് സൂചിപ്പിക്കുകയും ചെയ്തു.
“ചില രാജ്യങ്ങള്‍ക്ക് ആകാശത്തിലൂടെ പറക്കുന്ന എഫ് 35 ഉണ്ടായിരിക്കാം. പക്ഷെ നമുക്ക് ഇതാ വെള്ളത്തിലൂടെ കുതിക്കുന്ന എഫ് 35 ആണ് ഇപ്പോള്‍ പുറത്തിറക്കിയ ഈ രണ്ട് യുദ്ധക്കപ്പലുകള്‍”. – പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. ബുധനാഴ്ച ഒന്നിച്ച് ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ പുറത്തിറക്കിയ ചടങ്ങിലാണ് രാജ് നാഥ് സിങ്ങ് ഇന്ത്യ സ്വന്തമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആധുനിക യുദ്ധക്കപ്പലുകളെ എഫ് 35 വിമാനവുമായി താരതമ്യം ചെയ്തത്. മെയ്‌ക്ക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരതും ചേര്‍ന്ന് പ്രതിരോധരംഗത്ത് ഒന്നാം ലോക പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും എന്ന ആത്മവിശ്വാസമാണ് രാജ്നാഥ് സിങ്ങ് പ്രകടിപ്പിച്ചത്.
അടുത്ത തലമുറ ആയുധങ്ങളും സംവിധാനങ്ങളും ആണ് ഈ കപ്പലുകളില്‍ ഉള്ളത്. ഭൂതലത്തില്‍ നിന്നും ഭൂതലത്തിലേക്ക് അയയ്‌ക്കാവുന്ന മിസൈലുകള്‍, ബ്രഹ്മോസ് മിസൈലുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍, ആധുനിക ഫയര്‍ കണ്‍ട്രോള്‍ സംവിധാനം, ആക്രമണങ്ങളെ മാനേജ് ചെയ്യാനുള്ള സംവിധാനം എന്നിവ ഈ യുദ്ധക്കപ്പലുകളില്‍ ഉണ്ട്. യുദ്ധക്കപ്പലിന് വേണ്ട പ്രധാന സെന്‍സറുകളും ആയുധങ്ങളും ഇന്ത്യയിലെ ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നാണ് ശേഖരിച്ചത്. മറ്റ് ഭാഗങ്ങള്‍ നിരവധി ചെറുകിട-ഇടത്തരം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണ് സ്വായത്തമാക്കിയത്. ഇന്ത്യയ്‌ക്കാവശ്യമായ യുദ്ധക്കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.
















