തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംഘാടക സമിതിയില്‍ തന്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും പരിപാടിയുമായി സഹകരിക്കില്ലന്നും സതീശന്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത
വിശ്വാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞ സര്‍ക്കാര്‍ വാക്കുപാലിച്ചിട്ടില്ല.
















