ന്യൂയോർക്ക് : ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ചുമത്തിയ ശേഷം ട്രംപ് ഇപ്പോൾ ചൈനയെ ആകർഷിക്കാൻ ശ്രമിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് ട്രംപ് ഇന്നലത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.
ബീജിംഗുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ 600,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസിൽ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം തടഞ്ഞത് താനാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെടുകയും ചെയ്തു.
















