ന്യൂദല്‍ഹി: ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. പക്ഷെ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ പക്ഷെ ശ്രദ്ധ മറ്റൊന്നിലാണ്. പ്രളയ് മിസൈല്‍ ആകാശത്ത് നിന്നും കരയിലേക്ക് തൊടുക്കാന്‍ പാകത്തിലുള്ള അര്‍ദ്ധ-ബാലിസ്റ്റിക് മിസൈല്‍ ആക്കാന്‍ കഴിയുമോ എന്നതാണ് ആ പരീക്ഷണം.
ഈ പരീക്ഷണം വിജയിച്ചാല്‍ തദ്ദേശീയമായി മിസൈലുകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധശേഷി ഭാരതം കൈവരിക്കും. പാകിസ്ഥാന് വെല്ലുവിളിക്കാന്‍ പോലും കഴിയാത്ത പ്രതിരോധ ശക്തിയായി അതോടെ ഇന്ത്യ മാറും.
അങ്ങിനെ തൊടുക്കണമെങ്കില്‍ അത് യുദ്ധവിമാനങ്ങളില്‍ നിന്നാണ് തൊടുക്കുക. പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ തദ്ദേശീയമായി നിര്‍മ്മിച്ച ആധുനിക യുദ്ധവിമാനമായ തേജസ് 30 എംകെ1ന് വഹിക്കാന്‍ കഴിയുന്ന മിസൈലുകളുടെ ഭാരത്തിന്റെ കാര്യത്തില്‍ പരിമിതിയുണ്ട്. ഏകദേശം 2500 കിലോഗ്രാം ഭാരമുള്ള മിസൈലേ തേജസ് 30 എംകെഐന് ചുമക്കാന്‍ കഴിയൂ. പക്ഷെ പ്രളയ് മിസൈലിന്റെ ഇപ്പോഴത്തെ ഭാരം എത്രയെന്നോ? 5000 കിലോഗ്രാം ആണ്.
പ്രളയ് മിസൈലിന്റെ ഭാരം 2500 കിലോഗ്രാമിലേക്ക് കുറയ്‌ക്കുക എന്ന വലിയ ദൗത്യത്തിലാണ് ഡിആര്‍ഡിഒ. അതിന് ഇപ്പോഴത്തെ മിസൈലിന്റെ ഡിസൈന്‍ വരെ മാറ്റേണ്ടിവരും. ബ്രഹ്മോസ് മിസൈലിനേക്കാള്‍ കുറുകിയ മിസൈലാണ് പ്രളയ്. സുഖോയ് യുദ്ധവിമാനത്തിന് 22 മീറ്റര്‍ നീളമുണ്ട്. ഇതില്‍ 9.06 മീറ്റര്‍ നീളമുള്ള പ്രളയ് മിസൈലിനെ ഘടിപ്പിക്കാനാണ് ശ്രമം. പക്ഷെ ഈ പരീക്ഷണം വിജയിച്ചാല്‍ മാക് 5 വേഗതയില്‍ കുതിക്കുന്ന ഒരു ബാലിസ്റ്റിക് മിസൈലായി പ്രളയ് മാറും. അതായ് ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ഒരു ബലിസ്റ്റിക് മിസൈലിനെ സങ്കല്‍പിച്ച് നോക്കൂ. ഇത്രയും വേഗതയില്‍ കുതിക്കുന്ന പ്രളയ് മിസൈലിനെ ബലിസ്റ്റിക് മിസൈലുകളെ അടിച്ചിടാന്‍ കഴിവുള്ള ആയുധങ്ങള്‍ക്ക് തൊടാന്‍ കഴിയില്ല. ഖര ഇന്ധനത്തിന്റെ കരുത്തുള്ള റോക്കറ്റ് മോട്ടോര്‍ ആയിരിക്കും പ്രളയ് മിസൈലിനെ കുതിപ്പിക്കുക. ഈ പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധരംഗത്ത് അത് ഇന്ത്യയ്‌ക്ക് വലിയ കരുത്ത് പകരും. പാകിസ്ഥാന്റെ ദുസ്വപ്നമായി പ്രളയ് മിസൈല്‍ മാറും.
















