കൊല്ലം:വിവാഹ മോചന കേസില്‍ സ്ത്രീയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്ന പരാതിയില്‍ ജഡ്ജിയെ സസ്പന്‍ഡ് ചെയ്തു. ചവറ കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മൂന്നു വനിതകള്‍ പരാതി നല്‍കിയ പശ്ചാത്തലത്തില്‍ ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ല ജുഡിഷ്യറി) അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജഡ്ജിയുടെ ചേംബറില്‍ മോശം അനുഭവം ഉണ്ടായെന്ന പരാതിയില്‍ ഉദയകുമാറിനെ കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലേക്ക് (എം.എ.സി.ടി) ആഗസ്റ്റ് 20ന് സ്ഥലം മാറ്റിയിരുന്നു. അഭിഭാഷകരും ജഡ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു.
















