കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അന്ന രംഗത്തുവന്നു. രാഹുലിനെ തേജോവധം ചെയ്യാനാണ് അവര്‍ ആരോപണം ഉന്നയിച്ചതെന്നും അതില്‍ ഒരു യാഥാര്‍ഥ്യവും ഇല്ലെന്നും അന്ന കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജോലി തെറിപ്പിക്കുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞ് അവന്തിക പലരില്‍ നിന്നായി പണം തട്ടിയെടുത്തിട്ടുണ്ട്. 50,000 രൂപ വാങ്ങി പല കേസുകളും ഒതുക്കിയത് തനിക്കറിയാം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ അവന്തിക നാല് കേസുകള്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ പണം വാങ്ങി ഒതുക്കി. അതില്‍ ഒരാള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഒരാള്‍ ഇടത് പാര്‍ട്ടിയുടെ അറിയപ്പെടുന്ന ഒരാളുമാണെന്ന് അന്ന പറഞ്ഞു.
















