പത്തനംതിട്ട: അച്ചന്‍കോവില്‍ ആറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്.അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി.
















