പെഷാവർ: പാകിസ്ഥാനിൽ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കനത്ത നാശം വിതയ്‌ക്കുന്നു. രാജ്യത്ത് എല്ലാ ദിവസവും ആളുകൾ മരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖൈബർ പഖ്തുൻഖ്വയുടെ ചില ഭാഗങ്ങളിൽ പേമാരിയും ഇടിമിന്നലും മൂലം മൂന്ന് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു.
ജൂൺ 26 നും ഓഗസ്റ്റ് 20 നും ഇടയിൽ വന്ന ആദ്യകാല മൺസൂണുമായി പാകിസ്ഥാൻ പോരാടുന്ന സമയത്താണ് ഖൈബർ പഖ്തുൻഖ്വയിൽ ഈ മരണങ്ങൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ശനിയാഴ്ച വരെ 788 ൽ അധികം ആളുകൾ മരിക്കുകയും 1,018 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
















