Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനായക ചതുര്‍ത്ഥി വ്രതം: ഗണേശ പ്രീതിക്ക് അത്യുത്തമം

രമേഷ് ഇളയിടത്ത്‌ by രമേഷ് ഇളയിടത്ത്‌
Aug 26, 2025, 06:41 am IST
in Samskriti

ചിങ്ങ മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്ത പക്ഷ ചതുര്‍ത്ഥിയാണ് ഗണപതിയുടെ ജന്‍മ ദിനം. അതാണ് വിനായക ചതുര്‍ത്ഥി. നാളെയാണ് വിനായക ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥി ദിവസം ഗണേശ പ്രീതിക്കായുള്ള പ്രത്യേക പൂജകളും കര്‍മ്മങ്ങളും നടത്തുന്നത് ഉത്തമഫലത്തെ നല്‍കുമെന്നാണ് വിസ്വാസവും അനുഭവവും. ഉത്തരേന്ത്യയില്‍ പൊതുവേയും മഹാരാഷ്‌ട്രയില്‍ പ്രത്യേകിച്ചും ഗണേശചതുര്‍ത്ഥി വിപുലമായ സാമൂഹ്യാഘോഷമാണ്. മഹാരാഷ്‌ട്രയിലേതുപോലെ വന്‍സാമൂഹ്യാഘോഷമായി മാറിയിട്ടില്ലെങ്കിലും ഇപ്പോള്‍ കേരളീയ നഗരങ്ങളിലും പൊതുവേദികളില്‍ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച് പൂജയും സാമൂഹ്യാരതിയും ഒടുവില്‍ ആഘോഷകരമായ ജലനിമജ്ജനവും നടക്കുന്നുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും വിനായക ചതുര്‍ത്ഥി വലിയ ജനകീയാഘോഷമായി മാറിയിട്ടുണ്ട്.

ചതുര്‍ത്ഥിപൂജയും ഫലവും

ഹൈന്ദവ വിശ്വാസ പ്രകാരം ശുഭ കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ്
വിഘ്‌ന നിവാരണത്തിനായി ഗണപതി ഹോമം നടത്താറുണ്ടല്ലോ. അതുപോലെ ഗണേശ ജന്‍മ ദിനമായ ചതുര്‍ത്ഥിയില്‍ ചതുര്‍ത്ഥിപൂജ നടത്തുന്നത് വിദ്യാ തടസ്സം, സന്താന തടസ്സം, ഗൃഹ നിര്‍മ്മാണ തടസ്സം എന്നിവ ഒഴിവാക്കുവാന്‍ നല്ലതാണ്. വിനായക ചതുര്‍ത്ഥി ദിവസം ഗണപതിയുടെ ആയിരത്തി എട്ട് ഭാവങ്ങളെ വര്‍ണ്ണിക്കുന്ന ഗണേശ സഹസ്ര നാമം പാരായണം ചെയ്യുന്നത് വളരെ പുണ്യമാണ്. ഗണപതി ഭഗവാന് പ്രാധാന്യം നല്‍കി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും ഫലം ഉണ്ടാകും.

വിനായക ചതുര്‍ത്ഥി ദിവസം ഗണപതി ഭഗവാന് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അര്‍ച്ചന, മോദക നിവേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ ഐശ്വര്യം കൂടും. വീടുകളില്‍ മോദകം ഉണ്ടാക്കി ഭക്ഷണ പ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പില്‍ സമര്‍പ്പിച്ച ശേഷം കുടുംബത്തിലുള്ളവര്‍ ഒത്തൊരുമിച്ച് ഭക്ഷിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും. കേതുര്‍ദ്ദാശ ദോഷം അനുഭവിക്കുന്നവര്‍ ദോഷ പരിഹാരത്തിനായി വിനായക ചതുര്‍ത്ഥി ദിവസം ഗണേശ പൂജ, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ പരിഹാരമാകും.

ഗണേശ ഗായത്രി
ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി,
തന്നോദന്തിഃ പ്രചോദയാല്‍,
ഓം ലംബോധരായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോദന്തിഃ പ്രചോദയാല്‍
എന്ന മന്ത്രം ജപിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും.

വ്രതവിധി ഇങ്ങനെ
വിനായ ചതുര്‍ത്ഥിയുടെ തലേ ദിവസം മുതല്‍ വ്രതം ആരംഭിക്കണം. എല്ലാ വ്രതാനുഷ്ഠാനങ്ങളിലുമെന്നപോലെ തലേദിവസം മത്സ്യ മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ഊണ് ഒരിക്കലാക്കണം. എണ്ണ തേച്ചുള്ള കുളി, പകലുറക്കം എന്നിവ നിഷിദ്ധം. വിനായക ചതുര്‍ത്ഥി ദിവസം സൂര്യോദയത്തിനു മുന്‍പ് കുളിച്ച് ശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി കിഴക്കോട്ട് തിരിഞ്ഞു നിന്ന് ‘ഓം ഗം ഗണപതയേ നമഃ’ എന്ന് നൂറ്റി എട്ട് പ്രാവശ്യം ജപിക്കണം. അത്രയും പറ്റിയില്ലെങ്കില്‍ ചുരുങ്ങിയത് ഒന്‍പതു പ്രാവശ്യമെങ്കിലും ജപിക്കണം. പിറ്റേന്ന് തുളസി തീര്‍ത്ഥമോ ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.

ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കരുത്
വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്ര ദര്‍ശനം നന്നല്ല എന്നാണ് വിധി. അതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ: ഒരിക്കല്‍ പിറന്നാള്‍ സദ്യ കഴിച്ച ശേഷം എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഗണപതി ഭഗവാന്‍ അടിതെറ്റിവീണു. ഇതു കണ്ട ചന്ദ്രന്‍ അദ്ദേഹത്തെ പരിഹസിച്ച് ചിരിച്ചു. അതില്‍ കോപിഷ്ഠനായ ഗണേശന്‍ ചന്ദ്രനെ ശപിച്ചു. ”ഇന്നേ ദിവസം നിന്നെ ദര്‍ശിക്കുന്നവരെല്ലാം ദുഷ്‌പേര് കേള്‍ക്കുവാന്‍ ഇടയാകട്ടെ” എന്നായിരുന്നു ശാപം. അതിനാല്‍ വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ നോക്കിയാല്‍ മാനഹാനി ഉണ്ടാകുമെന്നാണ് വിശ്വാസം.

ആഘോഷംക്ഷേത്രങ്ങളില്‍

കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ദിവസം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാഗണപതി ഹോമവും നടത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ത്ഥി പത്ത് ദിവസമാണ് ആഘോഷം. ഇത് ഗണേശോല്‍സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗണപതി ഭഗവാന്റെ വലിയ പ്രതിമകള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിച്ച ശേഷം പത്ത് ദിവസം രാവിലേയും വൈകിട്ടും പൂജകളും ഭജനകളും നടത്തും. മധുര പലഹാര വിതരണവും ഉണ്ടാകും. പതിനൊന്നാം ദിവസം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഈ പ്രതിമകള്‍ ഘോഷയാത്രയായി കടലിലേക്ക് കൊണ്ടു പോയി നിമജ്ജനം ചെയ്യും. ഗണേശോല്‍സവ സമിതികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍.

Tags: Vinayaka ChathurthiGaneshaChaturthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

India

എവിടെയാണ് ഏറ്റവും വലിയ ഗണപതി പ്രതിമ? അറിയണ്ടേ?

ചെന്നൈയിലെ പെണ്‍കുട്ടികളുടെ ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള നൃത്തം
India

എന്തൊരു എനര്‍ജി…ഇത് ദ്രാവിഡ നാടായ തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ തന്നെയോ? ഗണേശ സ്തുതി ഗാനത്തിനൊപ്പം പെണ്‍കുട്ടികളുടെ പവര്‍ ഡാന്‍സ്.

പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വസതിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നു (ഇടത്ത്) അര്‍ണാബ് ഗോസ്വാമി (വലത്ത്)
India

പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഹിന്ദു ഉത്സവം ആഘോഷിച്ചതില്‍ തെറ്റില്ല; കപട മതേതര വാദികള്‍ക്കാണ് അത് തെറ്റാകുന്നത്: അര്‍ണാബ് ഗോസ്വാമി

India

ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ ഗണേശ പൂജ; മറുപടിയുമായി പ്രധാനമന്ത്രി; കോണ്‍ഗ്രസ് അസ്വസ്ഥമെന്ന് മോദി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.