Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഭവ വിദ്യാഭ്യാസം: സാകല്യപഠനം

ഡോ. ടി.വി. മുരളീവല്ലഭന്‍byഡോ. ടി.വി. മുരളീവല്ലഭന്‍
Aug 26, 2025, 06:18 am IST
inSamskriti

ഫിസിക്‌സ് പഠിച്ചയാളിന് എന്തുകൊണ്ട് ഹിമാലയത്തിലെ മഞ്ഞുരുകുന്നു എന്നത് അറിയണമെന്നില്ല. അതൊരു ഹിമശാസ്ത്രജ്ഞന് (Glaciologist) മാത്രമേ വ്യക്തമായി അറിയൂ. അതുപോലെ ഒരു ഗ്ലേസിയോളജിസ്റ്റിനു ഒരിക്കലും സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് അറിയണമെന്നില്ല. അതൊരു സാമ്പത്തിക ശാസ്ത്രജ്ഞന് മാത്രമേ അറിയൂ. സാമ്പത്തിക ശാസ്ത്രജ്ഞന് യോഗാഭ്യാസമോ,യോഗാഭ്യാസിക്ക് തന്ത്രശാസ്ത്രമോ, തന്ത്രിക്ക് കമ്പ്യൂട്ടര്‍ സയന്‍സോ പൂര്‍ണ്ണമായി അറിയണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആധുനിക ലോകത്തു എല്ലാവരും പരിമിതമായ/അപൂര്‍ണ്ണമായ അറിവിന്റെ വക്താക്കള്‍ മാത്രമാണ്. ചിലതു മാത്രം അറിയുന്നതിന്റെ അപൂര്‍ണ്ണതയാണ് അപരാവിദ്യ. ഈ അപൂര്‍ണ്ണത യില്‍ നിന്ന് എല്ലാം അറിയുന്ന പരാവിദ്യയുടെ പൂര്‍ണ്ണതയിലാണ് മനുഷ്യ ജന്മത്തിന്റെ മോക്ഷം കുടികൊള്ളുന്നത്. പല വിഷയങ്ങളില്‍ കൂടിയാണ് പ്രപഞ്ചത്തില്‍ പരമാര്‍ത്ഥം പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് ബഹുവിഷയ പഠനത്തിന്റെയും പ്രസക്തി വരുന്നത്.

സാകല്യ ദര്‍ശനവും (Holistic Vision), ബഹുവിഷയ പഠനവും (Multidisciplinary Studies) പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ഭാഗമാണ്. മാത്രമല്ല, പ്രപഞ്ചത്തെക്കുറിച്ചു മനുഷ്യനിപ്പോള്‍ വെറും നാല് ശതമാനം മാത്രമാണ് അറിവുള്ളത് (The 4 Percent Universe’ by Richard Panek). ഇവിടെയും നേരത്തെ സൂചിപ്പിച്ച ജ്യോതിഷത്തിന്റെ പ്രസക്തിയുണ്ട്. മനുഷ്യനറിയാന്‍ പാടില്ലാത്ത പ്രപഞ്ചത്തിലെ തൊണ്ണൂറ്റാറ് ശതമാനം കാര്യങ്ങളുടെ പ്രവര്‍ത്തനം നമുക്കനുകൂലമാക്കി തീര്‍ക്കാനാണ്, അന്യ ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോഴും, പുതുതായി വ്യവസായങ്ങള്‍ തുടങ്ങുമ്പോഴും, കൃഷിയിറക്കുമ്പോഴും, മറ്റെന്തെങ്കിലും സംരംഭങ്ങള്‍ നടത്തുമ്പോഴും ഭാരതീയ സംസ്‌കാരമനുസരിച്ചു ഗണപതിയെ സ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. ഏതു പ്രവര്‍ത്തിയും ഈശ്വരോന്മുഖമായി ചെയ്യുമ്പോഴാണ് അതിനു ഒരാധ്യാത്മിക തലം കൈവരുന്നത്. ‘ഈശാവാസ്യമിദം സര്‍വ്വമെന്നു..’ പഠിപ്പിച്ച ഋഷി പരമ്പരയുടെ പിന്മുറക്കാര്‍ക്കു എല്ലാത്തരത്തിലുള്ള ചിന്തകളും, വാക്കുകളും പ്രവര്‍ത്തികളും ഈശ്വരമയം തന്നെ. ദൃശ്യ പ്രപഞ്ചവും (Known Universe) അദൃശ്യ പ്രപഞ്ചവും (Unknown/ Dark Universe), അതിന്റെ കാരണവും എല്ലാം ഈശ്വരനാകയാല്‍ അപരാവിദ്യയെന്നു നാം കരുതുന്ന എല്ലാ ലൗകിക – ഭൗതിക വിദ്യാഭ്യാസവും, ആത്യന്തികമായ വേദാന്ത ദര്‍ശനത്തില്‍, പരാവിദ്യയിലേക്കുള്ള (പരമസത്യം) അടിസ്ഥാന വിദ്യാഭ്യാസമായി കണക്കാക്കാം. അതുകൊണ്ടു ഇവയെ വേര്‍തിരിച്ചു കാണേണ്ട ആവശ്യമില്ല; ഒന്നിനെ മനുഷ്യ ജീവിതത്തിലെ പ്രാഥമിക വിദ്യാഭ്യാസവും മറ്റേതിനെ ഉന്നത വിദ്യാഭ്യാസവുമായി കണക്കാക്കിയാല്‍, നമുക്കിതിനെ സാകല്യ വിദ്യാഭ്യാസമെന്നു പറയാം.

ഭാരതത്തില്‍ ഗുരു-ഗ്രന്ഥ കേന്ദ്രീകൃതമായി നടത്തിയിരുന്ന വിദ്യാഭ്യാസം ഇന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന സാകല്യദര്‍ശനത്തിന് (Holistic Vision) അനുസൃതമാണ്. വേദ വേദാംഗങ്ങളുടെയും, ഉപവേദങ്ങളുടെയും, പുരാണേതിഹാസങ്ങളുടെയും എല്ലാം ഉള്ളടക്കങ്ങള്‍ ലക്ഷ്യമിട്ടത്, ആത്മാനുഭൂതി തന്നെയായിരുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയും രസിപ്പിച്ചുകൊണ്ടുള്ള കഥാ കഥനങ്ങളും, കലാ പ്രകടനങ്ങളും, സാഹിത്യ സൃഷ്ടികളും, ക്ഷേത്ര ആചാരങ്ങളും, ഉത്സവങ്ങളും ഒക്കെ ആത്യന്തികമായി സാവധാനത്തില്‍ ബ്രഹ്‌മാനന്ദത്തിലേക്കു നയിക്കുവാന്‍ പോന്ന മാര്‍ഗ്ഗങ്ങളാണ്.

തൊണ്ണൂറ്റാറ് ശതമാനം അറിവില്ലായ്‌മ്മ വച്ചുകൊണ്ടാണ് ആധുനിക മനുഷ്യന്‍ അണു തൊട്ട് അണ്ഡകടാഹം വരെയുള്ളവയെ കുറിച്ച് ആധികാരികമായിട്ടറിയാം എന്ന് അഹങ്കരിക്കുന്നത്. പ്രപഞ്ച പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല; അതുകൊണ്ടാണ് പല കണ്ടുപിടുത്തങ്ങളും പിന്നീട് തിരുത്തേണ്ടതായി വരുന്നത്. ഇതേകാരണം കൊണ്ടുതന്നെ ഫാള്‍സി ബിലിറ്റിയെ (തെറ്റുണ്ടാകാനുള്ള സാധ്യത) ശാസ്ത്രത്തിന്റെ സ്വഭാവമായി കണക്കാക്കുന്നു. പക്ഷെ എത്ര നാള്‍ കൂടി ഈ തെറ്റിനുള്ള സാധ്യതകളെ ചുമക്കണമെന്നു ഒരു ശാസ്ത്രജ്ഞനും കൃത്യമായി പറയാനും കഴിയുന്നില്ല.

ലഭ്യമായ അറിവും ശരികളും വച്ച് ഇന്ന് നേരിടുന്ന ശാരീരിക, മാനസിക, സാമൂഹ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് എല്ലാ വിഭാഗം ശാസ്ത്രജ്ഞരും. അതിന്റെ ഫലമായാണ് ഇന്ന് നാം കാണുന്ന പല ജീവിത സൗകര്യങ്ങളും ഉണ്ടായിട്ടുള്ളത്.പക്ഷെ അവയൊക്കെ താല്‍ക്കാലികമാണെന്നു മാത്രം. ഇവയൊന്നും തന്നെ മനുഷ്യന് ശാശ്വത സമാധാനവും ആനന്ദവും കൊടുക്കുവാന്‍ പര്യാപ്തമല്ല. അതാണതിന്റെ പരിമിതി.

പരിമിതമായ ഭൗതിക ലോകത്തെ അടിസ്ഥാനമാക്കി ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഭൗതിക ശാസ്ത്രങ്ങളും പരിമിതങ്ങളായിരിക്കും. അവയില്‍ നിന്ന് അപരിമിതമായ ആനന്ദം പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്. അതുകൊണ്ടൊരു രാഷ്‌ട്രത്തെ പരംവൈഭവത്തിലെത്തിക്കണമെങ്കില്‍, അപരാവിദ്യകളായ ഭൗതിക-സാമൂഹ്യ-ആധ്യാത്മിക-ഭാഷാ- ശാസ്ത്രഗ്രന്ഥങ്ങളും, അവ പഠിപ്പിക്കുന്ന അധ്യാപകരും, വിദ്യാര്‍ത്ഥികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രം പോരാ, ഇവക്കൊക്കെ അപ്പുറമുള്ള പരമജ്ഞാനത്തെ മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ സാക്ഷാത്കരിക്കാന്‍ താല്‍പ്പര്യവും കഴിവുമുള്ള മനുഷ്യര്‍ കൂടി വേണം. അപ്പോള്‍ മാത്രമേ ഒരു സമൂഹം വെറും ഭൗതിക വളര്‍ച്ചയില്‍ നിന്നും വികസനത്തില്‍ നിന്നും, പുരോഗതിയിലേക്കും, ആത്മീയ ഐശ്വര്യത്തിലേക്കും വളരുകയുള്ളു.

 

Tags: Vaibhav EducationComprehensive StudyGlaciologistMultidisciplinary StudiesHolistic Vision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൈഭവ വിദ്യാഭ്യാസം VIII: സുസ്ഥിര വികസനം

Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

Samskriti

വൈഭവ വിദ്യാഭ്യാസം VI: വിവരവും വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.