പത്തനംതിട്ട: റാന്നിയില്‍ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി വാതക ശ്മശാനത്തില്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍ തീ പടര്‍ന്ന് അപകടം.റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം.
പുതുമണ്‍ സ്വദേശിനി സ്ത്രീയുടെ സംസ്‌കാര ചടങ്ങിനിടെയാണ് അപകടമുണ്ടായത്.മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസില്‍ നിന്നും ഗ്യാസ് ചോര്‍ന്നിരുന്നു.
ചിതയ്‌ക്ക് തീ കൊളുത്താന്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍ തീ ആളി കത്തി കര്‍പ്പൂരം കത്തിച്ച വ്യക്തിക്ക് മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചു. ശ്മശാന ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
















