തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം പിയുടേയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടേയും നേതൃത്വത്തില്‍ രാഷ്‌ട്രീയ രംഗത്ത് വലിയൊരു ക്രിമിനല്‍ സംഘം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ് പരാതിക്കാരന്‍.
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്ന ആരോപണം രാഹുല്‍ നേരിട്ടിരുന്നു. വയനാട് ദുരിത ബാധിതര്‍ക്ക് 2.40 കോടി രൂപ പിരിച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ പിരിച്ച കോടികള്‍ സംബന്ധിച്ച് വ്യക്തമാക്കാതെ 88 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിലെത്തിയതെന്നാണ് രാഹുല്‍ ഇതേക്കുറിച്ച് വിശദീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
















