ആലപ്പുഴ: കിടപ്പിലായ പിതാവിന് മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനം. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരന്‍ പിള്ളയ്‌ക്കാണ് (75) മര്‍ദ്ദനമേറ്റത്.
കട്ടിലില്‍ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്‌ക്ക് അടിച്ചുമാണ് കൂരമായി മര്‍ദ്ദിച്ചത്.മാപ്പ് പറയണമെന്നും ചന്ദ്രശേഖരന്‍ പിള്ളയോട് മകന്‍ ആവശ്യപ്പെടുന്നുണ്ട്. മകന്‍ അഖില്‍ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തു.
ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ്.അഖിലിന്റെ സഹോദരനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.പിതാവിനെ മര്‍ദിക്കുമ്പോള്‍ തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.. അഖിലിനായി പൊലീസ് അന്വേഷണം തുടങ്ങി.
















