കണ്ണൂർ: കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊലപ്പെടുത്തിയത് സ്‌ഫോടകവസ്‌തു വായിൽ തിരുകി പൊട്ടിച്ച്. ക്വാറികളിൽ സ്‌ഫോടനത്തിനുപയോഗിക്കുന്ന ഇലക്‌ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. കർണാടക സ്വദേശിയായ ദർശിത(24)യെ സാലിഗ്രാമിലെ ലോഡ്‌ജിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ, ദർശിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായി. ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. ഇരിക്കൂർ പുള്ളി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്‌ച മോഷണം നടന്നത്. അന്നു തന്നെയാണ് ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്.
അന്വേഷണത്തിന്റെ ഭാഗമായി ദർശിതയെ പൊലീസ് വിവരങ്ങളറിയാൻ വിളിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതിനുപിന്നാലെയാണ് കർണാടക സ്വദേശിയായ ദർശിതയെ സാലിഗ്രാമിലെ ലോഡ്‌ജിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമാണെന്നാണ് പോലീസ് കരുതുന്നത്.
കൊല്ലപ്പെട്ട ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണുള്ളത്.
















