തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ്
ശബരിനാഥിനെതിരെ കേസെടുത്തത്.
ശബരിനാഥ് ഒരു ഇ-കൊമേഴ്സ് സ്ഥാപനം തുടങ്ങിയിരുന്നു. ഇതിൽ ഇ-ട്രേഡിംഗ് നടത്താൻ എന്ന പേരിൽ പലതവണയായി തന്നിൽ നിന്നും സുഹൃത്തിൽ നിന്നുമായി 34,33,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്.
കോടതിയിൽ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വർമയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനിൽ നിന്നും പണം തട്ടിയത്. പലരിൽ നിന്നായാണ് അഭിഭാഷകൻ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.










