ന്യൂദല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
നമസ്‌കാര മണ്ഡപത്തില്‍ നടന്നിരുന്ന ഇല്ലംനിറ പൂജ ദേവസ്വം ബോര്‍ഡാണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ശ്രീകോവിലിന് പുറത്തുള്ള കൊടിമര ചുവട്ടിലേക്ക് ഇല്ലംനിറ പൂജ മാറ്റാനാകില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
















