എറണാകുളം:പെട്രോള്‍ പമ്പില്‍ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ആലുവ ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് യുവാവിന്റെ പരാക്രമം. തീ ഉടന്‍ കെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു.ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് പരാക്രമം കാട്ടിയത്. പെട്രോള്‍ നിറയ്‌ക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെ ബൈക്കിന് തീ ഇടുകയായിരുന്നു.
സംഭവത്തില്‍ പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. പ്രസാദ് ക്രിമിനല്‍ കേസുകള്‍ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
















