കൊച്ചി: രാഹുലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിലിന്‌റെ ഓഡിയോ മെസേജ്. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ രാഹുലിന്‌റെ ശല്യം സഹിക്കാതെ പാര്‍ട്ടി വിട്ടതായാണ് ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. വാട്ട്‌സ് ആപ്പില്‍ രാഹുല്‍ മോശം മെസേജ് അയച്ചതിന്‌റെ പേരിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെതെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.
തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യമോ, സമയമോ തങ്ങള്‍ക്കില്ലെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലാ ഭാരവാഹികളില്‍ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ജില്ല വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും ആരോപിച്ചു.
















