തൊടുപുഴ: ബവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ മദ്യ വില്പന പ്രോത്സാഹിപ്പിക്കാനായി ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയ കമ്പനി പ്രതിനിധികളെ വിജിലന്‍സ് കൈയോടെ പൊക്കി. കട്ടപ്പന കൊച്ചറ ഔട്ട്‌ലെറ്റിന് മുന്നില്‍വച്ച് തുക കൈമാറുന്നതിനിടെ മദ്യ കമ്പനിയുടെ ഏരിയ സെയില്‍സ് മാനേജരും ഏരിയ സെയില്‍സ് റെപ്രസെന്ററ്റീവുമാണ് പിടിയിലായത്. ജീവനക്കാര്‍ക്ക് നല്‍കാനായി കമ്പനി ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരുന്ന 50040 രൂപയും 12 ഔട്ട്‌ലെറ്റുകളില്‍ 81130 രൂപ നല്‍കിയതിന്‌റെ രേഖകളും പിടിച്ചെടുത്തു. ഡിവൈഎസ്പി ഷാജു ജോസിന്‌റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
നേരത്തെ ഈ ഔട്ട്‌ലെറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജീവനക്കാരന്റെ സ്‌കൂട്ടറില്‍ നിന്ന് 20000 രൂപ പിടിച്ചെടുത്തിരുന്നു. ഇതിന്‌റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് എത്തിയത്.
















