കാസര്‍ഗോഡ്: കൈക്കൂലി വാങ്ങവെ കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് കുടുങ്ങിയത്.
വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഉദ്യോഗസ്ഥന്‍ നിരന്തരം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിച്ചു.കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തി ഉദ്യോഗസ്ഥനെ പിടികൂടി.
















