തിരുവനന്തപുരം: വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധനയോ ആനുകൂല്യങ്ങളോ പ്രഖ്യാപിക്കും എന്ന് ആ പ്രതീക്ഷയിലാണ് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഓഫ് ഇന്ത്യ രൂപീകരണ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംഘാടകര്‍ ഉദ്ഘാടകനായി ക്ഷണിച്ചത്. എന്നാല്‍ ഒരു ആനുകൂല്യവും പ്രഖ്യാപിക്കാതെയും ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയും മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയത് സംഘാടകരില്‍ വലിയ നിരാശയുള്ളവാക്കി. സംഘാടകരില്‍ ചിലര്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്തണമെന്ന അഭ്യര്‍ത്ഥന കാലേക്കൂട്ടി മുഖ്യമന്ത്രിയോട് പരോക്ഷമായി ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്‌റെ സാമ്പത്തിക ബാധ്യതയും മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിക്കുള്ള വിയോജിപ്പും മുന്‍നിറുത്തി പരിപാടിയില്‍ പങ്കെടുത്തു മടങ്ങുക മാത്രമാണ് പിണറായി ചെയ്തത്. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാഗ്ദാനം നല്‍കി.
വിരമിച്ച മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളില്‍ ഒന്നായ സീനിയര്‍ ജേര്‍ണലിസറ്റ്‌സ് ഫോറം കേരള ആണ് ദേശീയ സമ്മേളനം സംഘടിപ്പിച്ചത്.
















