കോട്ടയം: പാലക്കാട് എംഎല്‍എ രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ പെണ്ണുകേസ് പൊക്കിയെടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയെന്ന വിവരം പുറത്തുവരുന്നു. ഒറ്റിയതും ഒറ്റപ്പെടുത്തിയതും സ്വന്തം പാര്‍ട്ടിയിലെത്തന്നെ വനിതകളടക്കമുളള സഹപ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് എംപിമാരില്‍ പലരും മന്ത്രിപദം സ്വപ്‌നം കണ്ട് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്പര്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെയാണ് രാഹുലിനെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. സ്ത്രീ വിഷയത്തില്‍ രാഹുല്‍ പണ്ടേ ആരോപിതനാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലോ കഴിഞ്ഞ തിരഞ്ഞെടപ്പു സമയത്തോ കാര്യമായി ചര്‍ച്ചയാകാതിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാക്കിയതിനുപിന്നില്‍ യൂത്തന്‍മാരിലെ ചില പ്രമുഖരുടെ പങ്കാണ് വ്യക്തമാവുന്നത്. രാഹുല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വി ഡി സതീശനൊപ്പം തലപ്പൊക്കമുളള നേതാവായി മാറുന്നതിനു തടയിടുകയായിരുന്നു ലക്ഷ്യം. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മന്ത്രി പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രാഹുലിനെ വെട്ടാന്‍ പാര്‍ട്ടി അനുഭാവികളായ യുവതികളെത്തന്നെയാണ് രംഗത്തിറക്കിയത്. ഈ പൂഴിക്കടകനില്‍ രാഹുല്‍ മുഖമടച്ച് വീഴുകയും ചെയ്തു. ഈ വീഴ്ചയില്‍ പ്രമുഖരായ സഹപ്രവര്‍ത്തകരാരും തന്നെ രാഹുലിനെ പിന്തുണയ്‌ക്കാന്‍ മുന്നോട്ടുവന്നില്ലെന്നതും ശ്രദ്‌ധേയമാണ്. രാഹുല്‍ പരസ്യമായി വെല്ലുവിളിക്കുന്ന ഒരു ചാനലുമായാണ് സഹപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കൈകോര്‍ത്തത്. അവര്‍ക്ക് തുടക്കംമുതല്‍ രാഹുലിന് അടുപ്പമുള്ള സ്ത്രീകളൊത്തുള്ള ചാറ്റുകള്‍ ചോര്‍ത്തി നല്‍കാന്‍ ശ്രദ്ധിച്ചു.
















